JHL

JHL

മംഗളൂരു ബണ്ട്വാളിൽ കാർ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്.

മംഗളൂരു(www.truenewsmalayalam.com) : ബണ്ട്വാളിൽ കാർ ഇടിച്ച് രണ്ട് വിദ്യാർത്ഥികൾക്ക് ഗുരുതര പരിക്ക്. 

പാനെമംഗലൂരിൽ ബസിൽ നിന്ന് ഇറങ്ങി ദേശീയപാതയിലൂടെ വീട്ടിലേക്ക് നടന്നുപോകുകയായിരുന്ന മുഹമ്മദ് സലീം, സിഞ്ചന എന്നിവർക്കാണ് പരിക്കേറ്റത്.

ഡ്രൈവറുടെ അശ്രദ്ധമൂലമാണ് കാർ ഇവരുടെ മുകളിലൂടെ പാഞ്ഞുകയറിയത്. മംഗളൂരു-ബെംഗളൂരു ദേശീയ പാതയിൽ പാനെമംഗലൂർ ബസ് സ്റ്റോപ്പിൽ നിന്ന് അൽപം അകലെയാണ് അപകടം. ഡ്രൈവറുടെ നിയന്ത്രണം നഷ്ടപ്പെട്ട കാർ പിന്നീട് തോട്ടിലേക്ക് മറിഞ്ഞു.

മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ് മുഹമ്മദ് സലീം. പരിക്കേറ്റ സിഞ്ചന സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്.

മേൽക്കർ ട്രാഫിക് സബ് ഇൻസ്പെക്ടർ രാജേഷ് സംഭവസ്ഥലം സന്ദർശിച്ച് കേസെടുത്തു. തോട്ടിൽ വീണ കാർ ക്രെയിൻ ഉപയോഗിച്ച് ഉയർത്തി. കാർ പൂർണമായും തകർന്നെങ്കിലും ഡ്രൈവറും യാത്രക്കാരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.





No comments