JHL

JHL

ഉള്ളാളിൽ ബൈക്കപകടം; പതിനെട്ടുകാരന് ദാരുണാന്ത്യം.

മംഗളൂരു(www.truenewsmalayalam.com) : ഉള്ളാളിൽ ബൈക്കപകടം, പതിനെട്ടുകാരന് ദാരുണാന്ത്യം.
ഉള്ളാൾ മദനി നഗര്‍ സ്വദേശി കൈഫ് (18) ആണ് ബുധനാഴ്ച രാവിലെ ഉള്ളാള്‍ മസ്തികട്ടെയിലുണ്ടായ അപകടത്തിൽ മരിച്ചത്.

 കൈഫ് ഉള്ളാളില്‍ നിന്ന് മംഗളൂരു ഭാഗത്തേക്ക് ബൈക്കില്‍ പോകുമ്പോള്‍ നിയന്ത്രണം വിട്ട ബൈക്ക് വൈദ്യുതി തൂണില്‍ ഇടിക്കുകയായിരുന്നു. നാഗൂരി ട്രാഫിക് പൊലീസ് കേസെടുത്തു.








No comments