JHL

JHL

ബെണ്ടിച്ചാല്‍ നിസാമുദിന്‍നഗറില്‍ ആളൊഴിഞ്ഞ പ്രദേശത്ത് പഴക്കം ചെന്ന അസ്ഥികൂടം കണ്ടെത്തി.

കാസര്‍കോട്(www.truenewsmalayalam.com) : ബെണ്ടിച്ചാല്‍ നിസാമുദിന്‍നഗറില്‍ ആളൊഴിഞ്ഞ പ്രദേശത്ത് പഴക്കം ചെന്ന അസ്ഥികൂടം കണ്ടെത്തി.

 ബുധനാഴ്ച ഉച്ചയോടെ പറമ്പില്‍ പണിക്കെത്തിയ സ്ത്രീ തൊഴിലാളികളാണ്  അസ്ഥികൂടം കണ്ടത്.

 അസ്ഥികൂടം പുരുഷന്റേതാണെന്നും അസ്ഥികൂടത്തിന് വലിയ പഴക്കമുണ്ടെന്നും സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. 

ഫോറന്‍സിക് വിദഗ്ധര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. പൊലീസ് സര്‍ജന്റെ സഹായത്തോടെ ഇവിടെ വെച്ചുതന്നെ പോസ്റ്റുമോര്‍ട്ടം നടത്തുമെന്ന് പൊലീസ് വ്യക്തമാക്കി.





No comments