JHL

JHL

ബെണ്ടിച്ചാലിൽ അസ്ഥികൂടം കണ്ടെത്തിയ സംഭവം; പോലീസ് അന്വേഷണം ഊർജ്ജിതമാക്കി.

കാസർഗോഡ്(www.truenewsmalayalam.com) : ബെണ്ടിച്ചാല്‍, കൊറക്കുന്ന്‌ മരമില്ലിനു സമീപത്തെ പറമ്പിലെ കുറ്റിക്കാട്ടില്‍ കാണപ്പെട്ട അസ്ഥികൂടം ആരുടേതാണെന്നു കണ്ടെത്താന്‍ പൊലീസ്‌ അന്വേഷണം ഊര്‍ജ്ജിതമാക്കി. മേല്‍പറമ്പ പൊലീസ്‌ ആളെ തിരിച്ചറിയുന്നതിനു വളപട്ടണം പൊലീസിന്റെയും സൈബര്‍ സെല്ലിന്റെയും സഹായം തേടി.

എട്ടിനു ഉച്ചയോടെയാണ്‌ അസ്ഥികൂടം കണ്ടെത്തിയത്‌. മരണ കാരണം ആത്മഹത്യയോ, കൊലപാതകമാണോയെന്നു വ്യക്തമല്ല. ഇതു സംബന്ധിച്ച ശാസ്‌ത്രീയ പരിശോധനാഫലങ്ങള്‍ക്കായി കാത്തിരിക്കുകയാണ്‌ അന്വേഷണ സംഘം.

അതേ സമയം അസ്ഥികൂടം കണ്ണൂര്‍, വളപട്ടണം സ്വദേശിയായ ഒരാളുടേതാണെന്നാണ്‌ പൊലീസിനു ലഭിച്ചിട്ടുള്ള പ്രാഥമിക സംശയം. ഇക്കാര്യത്തില്‍ സ്ഥിരീകരണം ലഭിക്കണമെങ്കില്‍ ഡിഎന്‍എ ടെസ്റ്റ്‌ അടക്കമുള്ള ശാസ്‌ത്രീയ പരിശോധനകള്‍ നടത്തേണ്ടതുണ്ടെന്ന്‌ പൊലീസ്‌ പറഞ്ഞു.

വളപട്ടണം സ്വദേശിയായ 50 വയസ്‌ പ്രായം തോന്നിക്കുന്ന ആള്‍ നേരത്തെ കര്‍ണ്ണാടകയിലെ ഉജിരെയില്‍ ദീര്‍ഘകാലം ജോലി ചെയ്‌തിരുന്നതായി പറയുന്നു.

പിന്നീടു മേല്‍പറമ്പ്‌ പൊലീസ്‌ സ്റ്റേഷന്‍ പരിധിയിലെ വിവിധ സ്ഥലങ്ങളിലും കാസര്‍കോടിനു സമീപത്തെ ഒരു സ്ഥലത്തും ജോലി ചെയ്‌തിരുന്നു. ഇവിടെ നിന്നു കഴിഞ്ഞ മാസം 9ന്‌ കൂലിയും വാങ്ങിപ്പോയതിനുശേഷം തിരിച്ചെത്തിയിരുന്നില്ല. ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചിരുന്നുവെങ്കിലും അതിനും കഴിഞ്ഞില്ല.

ഇത്തരമൊരു സാഹചര്യത്തിലാണ്‌ ശാസ്‌ത്രീയപരിശോധനകള്‍ നടത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്‌.





No comments