JHL

JHL

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യം പിടികൂടി; ഒരാൾക്കെതിരെ കേസ്.

ബന്തിയോട്(www.truenewsmalayalam.com) : ബന്തിയോട് അടുക്കയിൽ സ്‌കൂട്ടറിൽ കടത്തുകയായിരുന്ന കർണ്ണാടക മദ്യം പിടികൂടി, ഒരാൾക്കെതിരെ കേസ്.

സന്ദീപ് എന്നയാൾക്കെതിരെയാണ് 24.39 ലിറ്റർ മദ്യവും , 22 ലിറ്റർ ബിയറും കടത്തിയ കുറ്റത്തിന് കുമ്പള റേഞ്ച് ഇൻസ്‌പെക്ടർ എ.അഖിലിന്റെ നേത്രിത്വത്തിലുള്ള സംഘം അബ്‌കാരി കേസ് രജിസ്റ്റർ ചെയ്തത്.

 പ്രതി ഓടിപ്പോയതിനാൽ പിടികൂടാനായിട്ടില്ല.  പി.ഓ എം.രാജീവൻ , സിഇഒ മാരായ കെ.വി.പ്രജിത്ത്കുമാർ, എം.ശ്രീജീഷ്, സബിത് ലാൽ , എം.എസ്.നന്ദു, ഡബ്ള്യു.സി.ഇ.ഒ  വി.ബിജില, ഐ.ബി പി.ഓ.ബാബുപ്രസാദ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.





No comments