JHL

JHL

ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കടലിലേക്ക് മറിഞ്ഞു; ഡ്രൈവറെ രക്ഷപ്പെടുത്തി.

മംഗളൂരു(www.truenewsmalayalam.com) : ഓട്ടോറിക്ഷ നിയന്ത്രണംവിട്ട് കടലിലേക്ക് മറിഞ്ഞു. വണ്ടിക്കുള്ളിൽ കുടുങ്ങി മുങ്ങിയ ഡ്രൈവറെ സാഹസികമായി രക്ഷപ്പെടുത്തി. തിങ്കളാഴ്ച പുലർച്ചെ ഉഡുപ്പി മാൽപെ ബാപുതൊട്ട തുറമുഖത്താണ് അപകടം.
ഓട്ടോയ്ക്കൊപ്പം ആഴമേറിയ കടലിൽ മുങ്ങിയ ഡ്രൈവർ ചന്ദ്രസുവർണയെയാണ് മുങ്ങൽ വിദഗ്ധനായ ഈശ്വർ മാൽപെ രക്ഷപ്പെടുത്തിയത്. വലിയ ബോട്ടുകൾ നങ്കൂരമിടുന്ന തുറമുഖമായതുകൊണ്ടുതന്നെ തുറമുഖത്തോട് ചേർന്ന് നല്ല ആഴമുണ്ടായിരുന്നു.

 ഒട്ടോറിക്ഷ വീണ ഉടനെ തുറമുഖത്തുണ്ടായിരുന്നവർ രക്ഷാപ്രവർത്തനത്തിനിറങ്ങി. ഡ്രൈവറെ രക്ഷപ്പെടുത്തിയശേഷം ക്രെയിൻ ബോട്ട് വന്ന് കടലിൽ മുങ്ങിയ ഓട്ടോറിക്ഷ കരയിലെത്തിച്ചു.





No comments