JHL

JHL

മെഡിക്കൽ കോളേജ്‌ സംരക്ഷിക്കാൻ യൂത്ത് കോൺഗ്രസ് യുവജന കവചം.

കാസർകോട്(www.truenewsmalayalam.com) : ജില്ലയ്ക്കനുവദിച്ച മെഡിക്കൽ കോളേജിനെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് ജില്ലാ കമ്മിറ്റി കാസർകോട്‌ മെഡിക്കൽ കോളേജിന് മുന്നിൽ യുവജനകവചം തീർത്തു.
കോവിഡ് കാലത്ത് ചികിത്സ ആരംഭിക്കുകയും ഡോക്ടർമാർ ഉൾപ്പെടെയുള്ള ജീവനക്കാരെ നിയമിക്കുകയും ചെയ്ത മെഡിക്കൽ കോളേജിൽ ഒ.പി. ഉടൻ ആരംഭിക്കുമെന്ന പ്രഖ്യാപനം മാത്രം നൽകുകയും ഇവിടുള്ള ജീവനക്കാരെ മറ്റു ജില്ലകളിലേക്ക് സ്ഥലംമാറ്റുന്നതിലും പ്രതിഷേധിച്ചാണ് മെഡിക്കൽ കോളേജ് സംരക്ഷണകവചം തീർത്തത്.

ഡി.സി.സി. പ്രസിഡന്റ് പി.കെ.ഫൈസൽ ഉദ്ഘാടനം ചെയ്തു. യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡന്റ് ബി.പി.പ്രദീപ്കുമാർ അധ്യക്ഷനായിരുന്നു. കെ.നീലകണ്ഠൻ, ജെ.എസ്.സോമശേഖര, ജോമോൻ ജോസ്, കാർത്തികേയൻ പെരിയ, ഇസ്മയിൽ ചിത്താരി, രാജേഷ് തമ്പാൻ, ഷോണി കെ.തോമസ്, മാത്യു ബദിയടുക്ക, ബി.എസ്.ഗാംഭീര എന്നിവർ സംസാരിച്ചു.





No comments