JHL

JHL

മൊഗ്രാൽ മതസൗഹാർദ്ദത്തിന് കീർത്തി കേട്ട ഇശൽഗ്രാമം; അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ.

മൊഗ്രാൽ(www.truenewsmalayalam.com) : മാപ്പിളപ്പാട്ടിന്റെ ഈരടികളെയും കാല്പന്ത് കളിയുടെ ആരവങ്ങളെയും നെഞ്ചോട് ചേർത്ത് വെക്കുന്ന മൊഗ്രാൽ മതസൗഹാർദ്ദത്തിനും കീർത്തി കേട്ട ഗ്രാമമാണെന്ന് അഡ്വ. സി.എച്ച് കുഞ്ഞമ്പു എം.എൽ.എ അഭിപ്രായപ്പെട്ടു.

1950 കളിൽ സർവീസ് നടത്തിയിരുന്ന ഹിന്ദു -ഇസ്ലാം ബസ് സർവീസ് ഇതിന്റെ ഉദാത്ത ഉദാഹരണമാണെന്നും തുടർന്ന് നാളിത് വരെയും മതേതരത്വത്തിൽ വെള്ളം ചേർക്കാതെ, അതിനെ സംരക്ഷിച്ചുപോവാൻ മൊഗ്രാൽ നിവാസികൾക്ക് സാധിച്ചിട്ടുണ്ടെന്നും എം.എൽ.എ കൂട്ടിച്ചേർത്തു.

കലാ-സാമൂഹിക- സാംസ്കാരിക -വിദ്യാഭ്യാസ- ജീവകാരുണ്യ മേഖലകളിൽ കഴിഞ്ഞ മൂന്ന് പതിറ്റാണ്ട് കാലമായി സ്തുത്യർഹമായ പ്രവർത്തനങ്ങൾ  നടത്തി മുന്നേറുന്ന മൊഗ്രാൽ ദേശീയവേദിയുടെ മുപ്പതാം വാർഷികാഘോഷ പരിപാടി ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എം.എൽ.എ. ജില്ലാ ഐ.ടി & ഷോപ്സ് എക്സിക്യൂട്ടീവ് ഓഫീസർ വി.അബ്ദുസ്സലാം മുഖ്യാതിഥിയായിരുന്നു. ദേശീയവേദി പ്രസിഡണ്ട് എ.എം.സിദ്ദീഖ് റഹ്‌മാൻ അധ്യക്ഷത വഹിച്ചു.

വാർഷികാഘോഷത്തോട നുബന്ധിച്ച്, മധുരം കിനിയുന്ന മാപ്പിളപ്പാട്ടിലൂടെ മലയാളക്കരയെ കോരിത്തരിപ്പിച്ച്  കടന്നുപോയ വി.എം കുട്ടി- പീർ മുഹമ്മദ് സ്മരണാർത്ഥം കേരള സിംഗേർസ് അവതരിപ്പിച്ച സംഗീതാഞ്ജലിയും അരങ്ങേറി. 25 കലാകാരന്മാർ പങ്കെടുത്ത കലാവിരുന്ന് വീക്ഷിക്കാൻ നൂറു കണക്കിന് സംഗീതാസ്വാദകരാണ് തടിച്ച്കൂടിയത്.

ദേശീയവേദി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ചടങ്ങിൽ വെച്ച് നടന്നു.

സി.എച്ച് കുഞ്ഞമ്പു എം.എൽ.എ പുതിയ ഭാരവാഹികൾക്ക് ഷാളണിയിച്ചു. മുൻ പ്രസിഡണ്ട് ടി.കെ അൻവർ സത്യവാചകം ചൊല്ലിക്കൊടുത്തു. കേരള   സിംഗേഴ്സ് കലാകാരന്മാർക്ക് കുമ്പള ഗ്രാമ പഞ്ചായത്ത് അംഗം റിയാസ് മൊഗ്രാൽ സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.

സിദ്ധീഖലി മൊഗ്രാൽ, എം മാഹിൻ മാസ്റ്റർ, എം.എ ഹമീദ് സ്പിക്ക്, ടി.എം. ഷുഹൈബ്,എം.എ അബ്ദുറഹ്മാൻ സുർത്തിമുല്ല, ഗഫൂർ പെർവാഡ്,  സെഡ്.എ മൊഗ്രാൽ, സി എം ഹംസ, മുഹമ്മദ് അബ്‌കോ,എം എം റഹ്മാൻ, എം എ മൂസ, റിയാസ് മൊഗ്രാൽ, അബ്ദുൽ റഹ്‌മാൻ ബദ്രിയ, കെ. എം മുഹമ്മദ്‌,എം ജി എ റഹ്‌മാൻ,കെ.വി അഷ്‌റഫ്‌, എൽ.ടി. മനാഫ്, ഇബ്രാഹിം ഖലീൽ, പി എം മുഹമ്മദ് കുഞ്ഞി, എം.വിജയകുമാർ പ്രസംഗിച്ചു.  ജന.സെക്രട്ടറി  ടി.കെ ജാഫർ സ്വാഗതവും ട്രഷറർ മുഹമ്മദ് സ്മാർട്ട്‌   നന്ദിയും പറഞ്ഞു.





No comments