JHL

JHL

ഉപ്പള ക്യാൻസർ കെയർ ഫൗണ്ടേഷൻ ക്യാൻസർ ദിനാചരണവും ബോധവൽക്കരണവും നടത്തി.

ഉപ്പള(www.truenewsmalayalam.com) : ലോക ക്യാൻസർ ദിനാചരണത്തിന്റ ഭാഗമായി ഉപ്പള ക്യാൻസർ കെയർ ഫൗണ്ടേഷന്റെ നേതൃത്വത്തിൽ ക്യാൻസർ ദിനാചരണവും ബോധവൽക്കരണ ക്ലാസ്സും നടത്തി..

 മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശീമതി ഷമീന ടീച്ചർ ഉൽഘാടനം ചെയ്തു .മംഗലാപുരം മെഡിക്കൽ ഓങ്കോളജി കൺസൾട്ട് ഡോ. നജീബ് ബെഹാസ് മുഹമ്മദ് ക്യാൻസർ ബോധവൽക്കരണ ക്ലാസ്സും രോഗികളുടെ സംശയങ്ങൾക്ക് മറുപടിയും നൽകി.

 ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഹനീഫ്, പീ കെ , ലണ്ടൻ മുഹമ്മദ് ഹാജി, കുനിൽ സ്കൂൾ പ്രിൻസിപ്പാൾ  തമ്പാൻ മാസ്റ്റർ, സലീം,ഫാത്തിമ സായിദ ഇല്ലിയാസ്,അഷാഫ് മൂസ, അഷറഫ് മദർ ആർട്സ്,ഹമീദ് അഭയാസ്, മെഹ്മൂദ് കൈകമ്പ, ഒ എം റഷീദ് മാഷ്,സൈൻ അടുക്കം, മെഹ്മൂദ് ഉപ്പള ഗേറ്റ്,ഷാനവാസ് ബഹ്‌റൈൻ,എന്നിവർ പ്രസംഗിച്ചു. UCCF ചെയർമാൻ  മോണു ഹിന്ദുസ്ഥാൻ അധ്യക്ഷ വഹിച്ചു. കൺവീനർ സിദ്ധിക് കൈക്കമ്പ സ്വാഗതവും അബൂതമാം നന്ദിയും പറഞ്ഞു.





No comments