JHL

JHL

എയിംസ്; ദേശീയവേദി "സമര ഐക്യദാർഢ്യദിന സദസ്സ്'' മൊഗ്രാലിൽ ഒരുക്കും.

മൊഗ്രാൽ(www.truenewsmalayalam.com) : എയിംസ്നായി കാസർഗോഡ് ജില്ലയെ കൂടി ഉൾപ്പെടുത്തി കേരളം കേന്ദ്രത്തിന് വീണ്ടും പുതിയ നിർദ്ദേശം സമർപ്പിക്കണമെന്നാ വശ്യപ്പെട്ടുകൊണ്ട്   കാസറഗോഡ് എയിംസ്  ജനകീയകൂട്ടായ്മ കഴിഞ്ഞ 25 ദിവസമായി  തുടരുന്ന അനിശ്ചിതകാല നിരാഹാര സമരത്തിന് ഫെബ്രുവരി 7ന് തിങ്കളാഴ്ച രാവിലെ 10 മണിക്ക് ഐക്യദാർഢ്യദിന സദസ്സ് മൊഗ്രാലിൽ സംഘടിപ്പിക്കാൻ ദേശീയ വേദി എക്സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. ഈ മാസം ഒടുവിൽ മൊഗ്രാൽ ദേശീയ വേദിയും കാസർഗോഡ് നിരാഹാരസമരത്തിന്റെ  ഭാഗമാവും. 

എയിംസ് കേരളത്തിന് അനുവദിക്കാത്ത കേന്ദ്ര സർക്കാർ നടപടിയിൽ യോഗം പ്രതിഷേധിച്ചു. യോഗത്തിൽ പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ടി കെ ജാഫർ സ്വാഗതം പറഞ്ഞു.

 എംഎം റഹ്മാൻ, റിയാസ് കരീം, മുഹമ്മദ് സ്മാർട്ട്, വിജയകുമാർ, എം എ മൂസ, മുഹമ്മദ് അബ്‌കോ, മുഹമ്മദ് കുഞ്ഞി കെ,  അഷ്റഫ് പെർവാഡ്, അബ്ദുല്ലകുഞ്ഞി നടപ്പളം, അഷ്‌റഫ്‌ സാഹിബ്‌, ടി എ ജലാൽ, എം എസ് മുഹമ്മദ് കുഞ്ഞി, എം എ ഇക്ബാൽ, മുഹമ്മദ് മൊഗ്രാൽ, അബ്ദുൽ റസാഖ് കൊപ്പളം എന്നിവർ സംബന്ധിച്ചു.





No comments