JHL

JHL

വിദ്യാർത്ഥികളുടെ ടിക്കറ്റ് കണ്സഷന് മേലുള്ള കൈകടത്തൽ അവസാനിപ്പിക്കുക; എം എസ് എഫ് കുമ്പള പഞ്ചായത്ത്.

കുമ്പള(www.truenewsmalayalam.com) : കൊറോണയുമായി ബന്ധപ്പെട്ട നിയന്ത്രണങ്ങൾക്ക് ശേഷം വിദ്യാർഥികൾ സ്കൂളുകളിലേക്കും കോളേജുകളിലേക്കും സാധാരണ രീതിയിൽ എത്താൻ തുടങ്ങിയതോടൊപ്പം തന്നെ ബസ് ജീവനക്കാരുടെ വിദ്യാർഥികൾക്ക് മേലുള്ള അക്രമവും പഴയതുപോലെ തന്നെ തുടരുകയും ചെയ്യുന്നുണ്ട്.

സ്റ്റുഡൻസ് ടിക്കറ്റ് തുക സ്വീകരിക്കാതിരിക്കുക അതിനുപകരം കൂടുതൽ പണം ആവശ്യപ്പെടുക, സ്റ്റുഡൻറ് ടിക്കറ്റിൽ കയറുന്നവരെ പൊരിവെയിലത്ത് പോലും പുറത്തു നിർത്തി വിദ്യാർത്ഥി അവകാശങ്ങൾക്ക് മേൽ കൈകടത്തുക എന്നീ കാര്യങ്ങൾ സജീവമാകുന്ന സാഹചര്യത്തിൽ വിദ്യാർത്ഥികളുടെ പരാതികൾ  മുൻനിർത്തിക്കൊണ്ട് ശക്തമായ പ്രഷോഭങ്ങൾക്ക് നെത്ര്വത്വം നൽകുമെന്ന് എം.എസ്.എഫ് കുമ്പള പഞ്ചായത്ത് കമ്മിറ്റി യോഗം തീരുമാനിച്ചു.

യോഗത്തിൽ എം എസ് എഫ് പഞ്ചായത്ത് പ്രസിഡന്റ് മഷൂദ് ആരിക്കാടി,മണ്ഡലം ട്രെഷർ ജംഷീർ മൊഗ്രാൽ പഞ്ചായത്ത്‌ ഭാരവാഹികൾ ആയ മുർഷിദ് മൊഗ്രാൽ,നാഫി ബംബ്രാണ,റാസിഖ് മൈമ്മൂൻ നഗർ,യാഷിഫ് ബംബ്രാണ,ആബിദ് എന്നിവർ സംബന്ധിച്ചു.


No comments