JHL

JHL

ബംബ്രാണ ഇസ്‌ലാമിക് സെൻ്റർ കെട്ടിടത്തിന് തറക്കല്ലിട്ടു

കുമ്പള(www.truenewsmalayalam.com) : കുമ്പള മസ്ജിദുന്നൂർ കമ്മിറ്റിയുടെ കീഴിൽ ചൂരിത്തടുക്കയിൽ നിർമ്മിക്കുന്ന ബംബ്രാണ ഇസ് ലാമിക് സെൻററിന്ന് ജമാഅത്തെ ഇസ്‌ലാമി കേരള അമീർ എം ഐ അബ്ദുൽ അസീസ് തറക്കല്ലിട്ടു. 

ചടങ്ങിൽ ജമാഅത്തെ ഇസ്‌ലാമി ജില്ലാ പ്രസിഡൻ്റ് വി എൻ ഹാരിസ് അദ്ധക്ഷത വഹിച്ചു. 

ജില്ലാ സെക്രട്ടരി ബശീർ ശിവപുരം, ജില്ലാ വൈസ് പ്രസിഡൻറ് കെ.ഐ. അബ്ദുൽ ലതീഫ്, വനിതാ വിഭാഗം പ്രസിഡൻ്റ് വി. കെ. ജാസ്മിൻ, സെക്രട്ടരി സൈനബാ മോൾ. ജമാഅത്തെ ഇസ്‌ലാമി കുമ്പള ഏരിയ പ്രസിഡൻറ്  പി.എസ്. അബ്ദുല്ല കുഞ്ഞി, ഏരിയ സെക്രട്ടരി ബി.എം. അബ്ദുല്ല തുടങ്ങിയവർ സംസാരിച്ചു.

കെ.കെ.ഇസ്മായിൽ മാസ്റ്റർ, വി. എം. ഷരീഫ്, എൻ. അബ്ദുൽ റഹ്മാൻ, അബ്ദുല്ലത്തീഫ് കുമ്പള, മൂസ മൊവ്വം, ബി.എം ഹാറൂൻ, അബ്ദുസലാം, ഇസ്മായീൽ മൂസ, അബ്ദുറഹ്മാൻ, അബ്ദുൽ ബാസിത് തുടങ്ങിയവർ സംബന്ധിച്ചു.

ബംബ്രാണ ഇസ് ലാമിക് സെൻ്റർ സെക്രട്ടറി അഷ്റഫ് ബായാർ സ്വാഗതവും മസ്ജിദുന്നൂർ പ്രസിഡൻ്റ് അഡ്വ. എം. സി.എം അക്ബർ നന്ദിയും പറഞ്ഞു.


No comments