JHL

JHL

വനിതാ ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു.

ഉപ്പള(www.truenewsmalayalam.com) : വനിത ലീഗ് മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പുന:സംഘടിപ്പിച്ചു. ഉപ്പള സി എച്ച് സൗധത്തിൽ നടന്ന കൗൺസിൽ യോഗം പ്രിസിഡണ്ടായി എ എ ആയിഷ പെർളയെയും, ജന:സെക്രട്ടറിയായി ഫാത്തിമ അബ്ദുല്ല കുഞ്ഞി കുമ്പളയെയും, ട്രഷററായി റഷീദ ഹനീഫ് ബന്തിയോടിനെയും,  വൈസ് പ്രസിഡന്റ്മാരായി സുഹറ പൈവളിഗെ,ബിഫാത്തിമ മീൻജെ,ജോയിൻ സെക്രട്ടറിമാരായി  ഷംസീന ,കമറുന്നിസ എന്നിവരെയും തെരഞ്ഞെടുത്തു.

ജില്ല ജനറൽ സെക്രട്ടറി മുംതാസ് സമീറ ചെർക്കളം അധ്യക്ഷത വഹിച്ചു. എ എ ആയിശ സ്വാഗതം പറഞ്ഞു. മുസ്ലിം ലീഗ് മണ്ഡലം പ്രിസിഡണ്ട് ടി എ മൂസ ഉത്ഘാടനം ചെയ്തു. ജന:സെക്രട്ടറി എം അബ്ബാസ്, ട്രഷറർ അഷ്റഫ് കർള, സെക്രട്ടറി എ കെ ആരിഫ്, വനിത ലീഗ് സംസ്ഥാന വൈ: പ്രിസിഡണ്ട് ആയിശത്ത് താഹിറ, ഷമീന ടീച്ചർ, നേതാക്കളായ ബീഫാത്തിമ്മ ഇബ്രാഹിം,ഷാഹിന സലീം, തായിറ  യൂസഫ്, റിസാന,ഉമ്മർ അപ്പോളോ, മുക്കാരിക്കണ്ടം അബ്ദുല്ല കുഞ്ഞി,അബ്ദുല്ല കണ്ടത്തിൽ എന്നിവർ സംസാരിച്ചു. റഷീദ ഹനീഫ് നന്ദി പറഞ്ഞു.



No comments