JHL

JHL

എസ്.വൈ.എസ് ഭിന്ന ശേഷി സംഗമം നവ്യാനുഭവമായി.

കാസറഗോഡ്(www.truenewsmalayalam.com) : ശാരീരിക അവശത അനുഭവിക്കുന്നവരെ മാറോടണക്കുകയും അവരെയും സമൂഹത്തിൻ്റെ മുഖ്യധാരയിലേക്ക് കൈപിടിച്ച് കൊണ്ട് വരികയും ചെയ്യുക എന്ന ലക്ഷ്യത്തോടെ എസ്.വൈ.എസ് കാസറഗോഡ് സോൺ സാമൂഹികം ഡയറക്ടറേറ്റ് ഒരുക്കിയ "തണൽ" ഭിന്നശേഷി സംഗമം നവ്യാനുഭവമായി.

തങ്ങളുടെ ജീവിതത്തിൽ തന്നെ പുതിയൊരു അനുഭവപാഠം പകർന്നു നൽകിയ ഈ സംഗമം എന്നും ഓർമ്മയിൽ സൂക്ഷിക്കാൻ പറ്റിയ നിരവധി വിഭവങ്ങളാണ് പകർന്നു നൽകിയതെന്ന് സംഗമത്തിൽ സംബന്ധിച്ചവർ പങ്കു വെക്കുകയുണ്ടായി. എസ്.എം.എ ജില്ലാ പ്രസിഡൻ്റ് അബ്ദുൽ ഖാദർ സഅദി കൊല്ലമ്പാടി ഉദ്ഘാടനം ചെയ്തു. സംഗമത്തിൽ സംബന്ധിച്ചവർക്ക് സോൺ കമ്മിറ്റി ഏർപ്പെടുത്തിയ സ്നേഹോപഹാരം അദ്ദേഹം വിതരണം ചെയ്തു.ജനറൽ സെക്രട്ടറി അഹ്മദ് സഅദി അദ്ധ്യക്ഷനായിരുന്നു. ഇർഫാദ് മായിപ്പാടി ക്ലാസ്സെടുത്തു.ഹകീം കമ്പാർ, ഷഹീദ് തളങ്കര,ആസിഫ് ആലംപാടി, എ.ആർ മുട്ടത്തൊടി, നാസർചേരൂർ സംസാരിച്ചു.



No comments