JHL

JHL

വനിതാ ദിനാചരണം; മംഗൽപ്പാടി താലൂക്ക് ആശുപത്രിയുടെ ആഭിമുഖ്യത്തിൽ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

മംഗൽപ്പാടി: വനിതാ ദിനാചരണത്തിൻ്റെ ഭാഗമായി മംഗൽപ്പാടി താലൂക്ക് ആസ്ഥാന ആശുപത്രിയുടെ ആഭിമുഖ്യത്തിൽ വോർക്കാടി ശ്രീ സായി നികേതൻ അഗതിമന്ദിരത്തിലെ വനിതകൾക്കായി മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.

 ക്യാമ്പിൽ പ്രഷർ, ഷുഗർ പരിശോധനയും മരുന്നുവിതരണവും നടത്തി.

  ദിനാചരണത്തോട് അനുബന്ധിച്ച് അഗതിമന്ദിരത്തിലെ  52 വനിതകൾക്ക് വസ്ത്രവിതരണവും, അന്തേവാസികൾക്ക് പഴവർഗ്ഗങ്ങളും വിതരണം ചെയ്തു.

  സ്ഥാപനത്തിൽ വെച്ച് നടന്ന ചടങ്ങിൽ സ്ഥാപന മേധാവിയായ സൂപ്രണ്ട് ഡോ. ഷാൻ്റിയെ ആശുപത്രി ജീവനക്കാർ ആദരിച്ചു.



No comments