JHL

JHL

മംഗളൂരുവിൽ പി യൂ സി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു.

മംഗളൂരു(www.truenewsmalayalam.com) : മംഗളൂരുവിൽ പി യൂ സി വിദ്യാർത്ഥി ഹോസ്റ്റൽ കെട്ടിടത്തിന് മുകളിൽ നിന്ന് വീണ് മരിച്ചു.

വിജയപുര സ്വദേശി പ്രണവ് എസ് മുണ്ടാസ് (18) ആണ് കെട്ടിടത്തിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ചത്.

ക്രിക്കറ്റ് ബോൾ എടുക്കാൻ കെട്ടിടത്തിന്റെ നാലാം നിലയിലേക്ക് പോയതായിരുന്നു കൊട്ടാര ചൗക്കിയിലെ സ്വകാര്യ റസിഡൻഷ്യൽ കോളേജിൽ രണ്ടാം വർഷ പിയുസി വിദ്യാർത്ഥിയായ പ്രണവ്.

പന്ത് പുറത്തെടുക്കാനുള്ള ശ്രമത്തിനിടെ പ്രണവ് ഷീറ്റ് തകർത്ത് കെട്ടിടം പൊളിഞ്ഞ് താഴേക്ക് വീഴുകയും ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. വിദഗ്ധ ചികിത്സയ്ക്കായി ആശുപത്രിയിൽ എത്തിക്കാൻ ശ്രമിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.


No comments