JHL

JHL

മഞ്ചേശ്വരത്ത് മൂന്ന് മണൽ കടത്ത് ലോറികൾ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ.

മഞ്ചേശ്വരം(www.truenewsmalayalam.com) : മഞ്ചേശ്വരത്ത് മൂന്ന് മണൽ കടത്ത് ലോറികൾ പിടികൂടി; മൂന്ന് പേർ അറസ്റ്റിൽ.

ബോള്ളാർ പുഴയിൽ ഇന്ന് രാവിലെ ഡി വൈ എസ് പി, പി.ബാലകൃഷ്ണൻ നായരുടെ നേതൃത്വത്തിലുള്ള സംഘം നടത്തിയ റെയ്‌ഡിലാണ് ലോറി ഡ്രൈവർമാരായ മഞ്ചേശ്വരം പൊലീസ് സ്റ്റേഷൻ പരിധിയിലെ ശരീഫ്, മുഹമ്മദ്‌ റാഫി, അബൂബകർ സിദ്ദീഖ് എന്നിവരെ പിടികൂടിയത്.

നടത്തിപ്പുകാരായ ഖാലിദ്, ഖാലിദ് ഇബ്രാഹിം എന്നിവർക്കെതിരെയാണ് കേസെടുത്തു.

 ലോറിയിൽ കയറ്റാനായി വെച്ചിരുന്ന അഞ്ച് ലോഡ് മണൽ പിടിച്ചെടുത്തതായും മണൽ വാരലിൽ ഏർപെട്ടവർക്കേതിരെയും ചെയ്യിപ്പിച്ചവർക്കെതിരെയും റോഡ് സൗകര്യം ചെയ്തു കൊടുത്തവർക്കെതിരെയും കേസെടുത്തതായും പൊലീസ് അറിയിച്ചു.

മഞ്ചേശ്വരം എസ് ഐ രജിത്, ഡി വൈ എസ് പിയുടെ സ്‌ക്വാഡ് അംഗങ്ങളായ ഓസ്റ്റിൻ തമ്പി, രാജേഷ് മാണിയാട്ട്, ഷജീഷ്, ജിനേഷ്, ശ്രീജിത്, രഞ്ജിത്, ആരിഫ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.


No comments