JHL

JHL

കോടിയേരി ബാലകൃഷ്ണൻ സർവകക്ഷി അനുസ്മരണ യോഗം


കുമ്പള: സ. കോടിയേരി ബാലകൃഷ്ണന്റെ നിര്യാണത്തിൽ സിപിഐഎം കുമ്പള ഏരിയ കമ്മിറ്റി നേതൃത്വത്തിൽ കുമ്പള ടൗണിൽ മൗന ജാഥയും സർവകക്ഷി അനുസ്മരണ യോഗം സംഘടിപ്പിച്ചു. അനുസ്മരണ യോഗം സിപിഐഎം ജില്ലാ കമ്മിറ്റി അംഗം പി. രഘുദേവൻ മാസ്റ്റർഅനുസ്മരണ പ്രഭാഷണം നടത്തി ഉദ്ഘാടനം ചെയ്തു.സിപിഐഎം കുമ്പള ഏരിയ സെക്രട്ടറി സി. എ. സുബൈർ സ്വാഗതവും ഏരിയ കമ്മിറ്റി അംഗം ജഗന്നാഥ ഷെട്ടി അധ്യക്ഷതയും വഹിച്ചു. എൻസിപി ജില്ലാ കമ്മിറ്റി അംഗം സുബൈർ പടുപ്പ്, സിഐടിയൂ ജില്ലാ വൈസ് പ്രസിഡന്റ്‌ ബേബി ഷെട്ടി, ഐയൂഎംഎൽ മണ്ഡലം ജനറൽ സെക്രട്ടറി എ. കെ. ആരിഫ്, സിപിഐ കുമ്പള ലോക്കൽ സെക്രട്ടറി അബൂബക്കർ സിദ്ധിഖ്, ഐഎൻസി നേതാവ് രവി പൂജാരി, എൽജെഡി നേതാവ് അഹമ്മദ്‌ അലി, ഐഎൻഎൽ നേതാവ് താജുദീൻ മൊഗ്രാൽ, സിപിഐഎം ജില്ലാ കമ്മിറ്റി അംഗം സുബ്ബണ്ണ ആൾവ, സിഐടിയു ജില്ലാ സെക്രട്ടറി ശോഭ. ബി, സിപിഐഎം കുമ്പള ഏരിയ കമ്മിറ്റി അംഗം പ്രകാശ് അമ്മണ്ണായ, ശങ്കർ റൈ മാസ്റ്റർ, ഡിവൈഎഫ്ഐ കുമ്പള ബ്ലോക്ക്‌ സെക്രട്ടറി നാസറുദ്ധീന് മലങ്കര, എസ്എഫ്ഐ കുമ്പള ഏരിയ സെക്രട്ടറി നസീൽ. പി.എ എന്നിവർ സംസാരിച്ചു.

No comments