JHL

JHL

കാസർകോട് ജില്ലയില്‍ 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്നു പേര്‍ വിദേശത്ത് നിന്നെതത്തിയവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്

കാസറഗോഡ് (Truer News 10 July 2020):  ഇന്ന്  കാസർകോട് ജില്ലയില്‍ 17 പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചവരിൽ  11 പേര്‍ക്ക് സമ്പര്‍ക്കത്തിലൂടെയും മൂന്നു പേര്‍ വിദേശത്ത് നിന്നെതത്തിയവരും മൂന്നു പേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തിയവരുമാണ്.
കാസര്‍കോട് ടൗണില്‍ ഒരേ പച്ചക്കറി കടയില്‍ ജോലി ചെയ്യുന്ന 22, 24 വയസുള്ള ചെങ്കള പഞ്ചായത്ത് സ്വദേശികള്‍, 46,28 വയസുള്ള മധുര്‍ പഞ്ചായത്ത് സ്വദേശികള്‍,കാസര്‍കോട് നഗരസഭയിലെ ഒരു കുടുംബത്തിലെ 21(പുരുഷന്‍),41(സ്ത്രി),വയസുള്ളവര്‍ക്കും ആറ് വയസുള്ള ആണ്‍കുഞ്ഞിനും കാസര്‍കോട് ടൗണില്‍ ഫ്രൂട്‌സ് കട നടത്തുന്ന 25 വയസുള്ള കാസര്‍കോട് നഗരസഭാ സ്വദേശി, കാസര്‍കോട് കാര്‍ ഷോറുമില്‍ ജോലി ചെയ്യുന്ന 35 വയസുള്ള മുളിയാര്‍ പഞ്ചായത്ത് സ്വദേശിയ്ക്കും  ആരോഗ്യ പ്രവർത്തകയായ 25 വയസുള്ള ചെങ്കള സ്വദേശിനിയ്ക്കും ജൂണ്‍ 29 ന് മംഗളൂരുവില്‍ നിന്നു വന്ന 50 വയസുള്ള ചെങ്കള സ്വദേശിയ്ക്കും ഇദ്ദേഹത്തിന്റെ  20 വയസുള്ള മകള്‍ക്കും സമ്പര്‍ക്കം വഴി കോവിഡ് സ്ഥിരീകരിച്ചു

No comments