JHL

JHL

സ്വന്തമായി നിർമ്മിച്ച സാനിറ്റൈസർ ഡിസ്പെൻസർ സ്‌കൂളിന് സമ്മാനിച്ച് ജി.എച്ച്.എസ്. എസ് കുമ്പള പ്ലസ് ടു വിദ്യാർത്ഥി

കുമ്പള (True News 10 July 2020): കുമ്പള ഗവ:ഹയർ സെക്കണ്ടറി സ്കൂൾ വിദ്യാത്ഥി അബ്ദുള്ള എൻ എ  വിദ്യാലയത്തിന്‌ വേണ്ടി സ്വന്തമായി നിർമ്മിച്ച സാനിറ്റൈസർ ഡിസ്പെൻസർ എൻ എസ് എസിൻ്റെ സഹകരണത്തോടെ പി ടി എ പ്രസിഡൻറ് ശ്രീ അഹമ്മദലി വിദ്യാലയത്തിന് സമർപിച്ചു.
കുമ്പള ഹയർ സെക്കണ്ടറി സ്‌കൂളിൽ പ്ലസ് ടു സയൻസ് വിദ്യാർത്ഥി അബ്ദുല്ലയാണ് സ്വന്തമായി ഡിസ്പെൻസർ നിർമ്മിച്ചത്.മികച്ച എൻ എസ് എസ് വളണ്ടിയർ കൂടിയാണ് അബ്ദുല്ല. അടുത്തതായി ഓട്ടോമാറ്റിക്ക് ഡിസ്പെൻസർ തയ്യാറാക്കാനുള്ള പരിശ്രമത്തിലാണ് ഈ മിടുക്കൻ...
മൊഗ്രാൽ ഗവ: ഹയർ സെക്കണ്ടറിയിൽ ഹൈസ്കൂൾ അധ്യാപകൻ ശ്രീ അബ്ദുൽ ഖാദർ മാഷിൻ്റെയും സി എച്ച് മുഹമ്മദ്  കോയ മെമ്മോറിയൽ എൽ പി സ്കൂൾ സൂരംബയൽ   അധ്യാപികയായ ജസീല ടീച്ചറുടെയും മകനാണ്. 

 ഹയർ സെക്കണ്ടറിക്ക് വേണ്ടി സതീഷ് മാസ്റ്റർ  ഹൈസ്കൂളിന് വേണ്ടി യൂസഫ് മാസ്റ്റർ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. സ്കൂൾ പ്രിൻസിപ്പൽ ഗിരീഷ് മാസ്റ്റർ  അദ്ധ്യക്ഷത വഹിച്ചു.  ചടങ്ങിൽ പി ടി എ പ്രസിഡൻറ് ശ്രീ അഹമ്മദലി സർ ഉദ്ഘാടനം നിർവ്വഹിച്ചു  എച്ച് എം ലിൻറമ്മാ ജോൺ അശംസാ പ്രഭാഷണം നടത്തി. അധ്യാപകരായ    മധു , കാർത്തികേയൻ, വസന്തകുമാരി, ചിത്ര എന്നിവർ സംബന്ധിച്ച പരിപാടിയിൽ സ്റ്റാഫ് സെക്രട്ടറി രവി മുള്ളഞ്ചേരി സ്വാഗതവും, പ്രോഗ്രാം ഓഫീസർ സിദ്ധീഖ് എ കെ നന്ദിയും രേഖപ്പെടുത്തി

No comments