JHL

JHL

പൊതു സേവകർ സാമൂഹിക പ്രതിബദ്ധതയുള്ളവരാകണം; കുമ്പള സർക്കിൽ ഇൻസ്‌പെക്ടർ കെ.പ്രമോദ്.

കുമ്പള(www.truenewsmalayalam.com) : പൊതുപ്രവർത്തകർ സാമൂഹിക പ്രതിബദ്ധത ഉള്ളവരാകണം എന്ന് കുമ്പള സർക്കിൾ ഇൻസ്പെക്ടർ പ്രമോദ് അഭിപ്രായപ്പെട്ടു.

  പൊതുപ്രവർത്തകർ സമൂഹത്തിൻറെ പ്രയാസങ്ങളും ദുരിതങ്ങളും കണ്ടറിഞ്ഞ് ഇറങ്ങി പ്രവർത്തിക്കുമ്പോഴാണ് പൊതുപ്രവർത്തകന്റെ കർമ്മം യാഥാർത്ഥ്യമാകുന്നത് എന്നും അത്തരത്തിൽ സാമൂഹ്യ പ്രതിബദ്ധത ഉള്ളവരായി പൊതുപ്രവർത്തകർ പ്രവർത്തിക്കണമെന്നും  പ്രമോദ് അഭിപ്രായപ്പെട്ടു.

ദുബായ് മലബാർ കലാസാംസ്കാരിക വേദി ഒരുക്കിയ സ്ഥലം മാറി പോകുന്ന കുമ്പള അഡീഷണൽ എസ് ഐ. കെ വി കെ രാജീവൻ ,ആരിക്കാടി പ എച്. സി യിലെ ജൂനിയർ ഹെൽത്ത് ഇൻസ്‌പെക്ടർ വിവേക് എന്നിവർക്കുള്ള യാത്ര യയിപ്പ്‌ ചടങ്ങിൽ ഉപഹാരം സമർപ്പിച്ചു കൊണ്ട് സംസാരിക്കുകയായിരുന്നു സി.ഐ പരമോദ്.

 കുമ്പള ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് താഹിറ യുസഫ് ചടങ്ങ്  ഉദ്ഘാടനം ചെയ്തു, ദുബായ് മലബാർ കലാ സാംസ്കാരിക വേദി ജനറൽ കൺവീനറും കാസർകോട് ബ്ലോക്ക് പഞ്ചായത്ത് ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാനുമായ അഷ്‌റഫ്‌ കർള അധ്യക്ഷത വഹിച്ചു , കുമ്പള ഗ്രാമv പഞ്ചായത്ത് വൈസ്  പ്രസിഡന്റ്  നാസർ മൊഗ്രാൽ , സ്റ്റാന്റിങ് കമ്മിറ്റി ചെയർമാൻ മാരായ  കോഗു,പ്രേമവതി, പ്രേമലത ജില്ലാ പഞ്ചായത്ത് അംഗം  ജമീല സിദ്ധീഖ്, ആരോഗ്യ പ്രവർത്തക ഗനിമോൾ. നാഗേഷ് കർള, ഇബ്രാഹിം ബത്തേരി, റിയാസ് മോഗ്രാൽ    Z. A മൊഗ്രാൽ തുടങ്ങിയർ  പ്രസംഗിച്ചു.

   കെ വി കെ രാജിവൻ,വിവേക് മറുപടി പ്രസംഗം നടത്തി. എ. കെ .ആരിഫ് സ്വാഗതവും  ബി. എ റഹിമാൻ  നന്ദിയും പറഞ്ഞു.





No comments