JHL

JHL

യു.എ.ഇയിലെ സർക്കാർ ജീവനക്കാരുടെ അവധി ദിനങ്ങളിൽ മാറ്റം; ശനി, ഞായർ ദിവസങ്ങളിൽ ഇനിമുതൽ അവധി.

ദുബൈ(www.truenewsmalayalam.com) : യു.എ.ഇയിലെ സർക്കാർ ജീവനക്കാരുടെ അവധി ദിനങ്ങളിൽ മാറ്റം. ശനി, ഞായർ ദിവസങ്ങളിലായിരിക്കും ഇനിമുതൽ അവധി. വെള്ളിയാഴ്​ച ഉച്ചവരെ പ്രവൃത്തി ദിനമായിരിക്കും. നേരത്തെ, വെള്ളി, ശനി ദിവസങ്ങളിലായിരുന്നു അവധി. പുതിയ സമയമാറ്റം ദുബൈ ഗവൺമെൻറി​െൻറ ജീവനക്കാർക്കും ബാധകമായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. ജനുവരി ഒന്ന്​ മുതൽ പ്രാബല്യത്തിൽവരും.
വെള്ളിയാഴ്​ച രാവിലെ 7.30 മുതൽ ഉച്ചക്ക്​ 12 വരെയാണ്​ പ്രവൃത്തിസമയം. തിങ്കൾ മുതൽ വ്യാഴം വരെ രാവിലെ 7.30 മുതൽ വൈകുന്നേരം 3.30 വരെ ഓഫിസുകൾ പ്രവർത്തിക്കും. ആഴ്​ചയിൽ നാലര ദിവസം പ്രവൃത്തിദിനമായ രീതിയിലാണ്​ പുതിയ സജ്ജീകരണം.





No comments