JHL

JHL

മംഗളൂറുവിൽ സ്‌കൂളിൽ പോവുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ.

മംഗളൂരു(www.truenewsmalayalam.com) : സ്‌കൂളിൽ പോവുകയായിരുന്ന വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ യുവാവ് അറസ്റ്റിൽ. തലപ്പാടി കെ.സി.റോഡിലെ അബ്ദുൽ റാഷിഖിനെ(22) ആണ് ഉള്ളാൾ പൊലീസ് അറസ്റ്റ് ചെയ്തത്. ഇയാൾ മുൻപും സമാനമായ കേസിൽ പ്രതിയാണെന്നു പൊലീസ് പറഞ്ഞു. തലപ്പാടി അലങ്കാറഗുഡെയിൽ ബുധനാഴ്ച രാവിലെയാണു കേസിനാസ്പദമായ സംഭവം.
പ്രായപൂർത്തിയാകാത്ത പെൺകുട്ടി സ്‌കൂളിലേക്കു പോകുന്നതിനിടെയാണു സംഭവം. പെൺകുട്ടി ബഹളം വച്ച് നാട്ടുകാരെ കൂട്ടിയതോടെ പ്രതി രക്ഷപ്പെട്ടിരുന്നു. തുടർന്നു പെൺകുട്ടി പൊലീസിൽ പരാതി നൽകി. പ്രദേശത്തെ സിസിടിവി ദൃശ്യങ്ങൾ കേന്ദ്രീകരിച്ചു നടത്തിയ അന്വേഷണത്തിലാണ് ഇയാൾ പിടിയിലായത്.


No comments