JHL

JHL

എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി സന്ദേശയാത്രക്ക് തുടക്കമായി.

കാസർകോട്(www.truenewsmalayalam.com) : എസ്.എസ്.എഫ്. ജില്ലാ കമ്മിറ്റി 18, 19 തീയതികളിൽ സംഘടിപ്പിക്കുന്ന കാമ്പസ് അസംബ്ലി പ്രചാരണത്തിന്റെ ഭാഗമായി നടത്തുന്ന സന്ദേശയാത്ര തുടങ്ങി.
സമസ്ത കേന്ദ്ര മുശാവറ അംഗം മുഹമ്മദലി സഖാഫി ജാഥാനായകൻ ജില്ലാ പ്രസിഡന്റ് അബ്ദുൾ റഹ്‌മാൻ സഖാഫിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു. ത്വയ്യിബുൽ ബുഖാരി, ജലീൽ സഖാഫി, ഹുസൈൻ ഹാജി, മുഹമ്മദ്‌കുഞ്ഞി ഹാജി, എ.ബി. അബ്ദുള്ള, എം.ടി.പി. ഇസ്മായിൽ സഅദി, എം.ടി.പി. ശക്കീർ, ഉമറുൽ ഫാറൂഖ്, അബ്ദുൾ റഷീദ് സഅദി എന്നിവർ സംസാരിച്ചു.



No comments