JHL

JHL

കളിക്കളത്തിലെ തലയെടുപ്പുള്ള പോരാളിക്ക് മൊഗ്രാൽ സ്പോർട്സ് ക്ലബ്ബിന്റെ പ്രണാമം.

മൊഗ്രാൽ(www.truenewsmalayalam.com) : കാൽപ്പന്തുകളിയുടെ കാവൽഭടൻ കുത്തിരിപ്പ്  മുഹമ്മദിന്റെ  നിര്യാണത്തെത്തുടർന്ന് നിർത്തിവച്ച ഫുട്ബാൾ കളി  മൊഗ്രാൽ വൊക്കേഷണൽ  ഹയർ സെക്കൻഡറി സ്കൂൾ ഗ്രൗണ്ടിൽ പുനരാരംഭിച്ചു.
കുത്തിരിപ്പ്  മുഹമ്മദിന് പ്രണാമമർപ്പിച്ച് ഗ്രൗണ്ടിൽ മൊഗ്രാൽ സ്പോർട്സ് ക്ലബ് ഭാരവാഹികളും കളിക്കാരും ദുഃഖസൂചകമായി കറുത്ത ബാഡ്ജ് ധരിച്ച് മൗന പ്രാർത്ഥനയോടെയാണ്  ഗ്രൗണ്ടിൽ ഇറങ്ങിയത്. നാട്ടുകാർ ഓമനപ്പേരിൽ വിളിക്കുന്ന മൊഗ്രാൽ ഫുട്ബോളിനെ ഇതിഹാസം ഇനി ഓർമ്മയുടെ മൈതാനത്ത്.

 മൊഗ്രാൽ  സ്പോർട്സ് ക്ലബ് പ്രസിഡണ്ട് അൻവർ അഹമ്മദ് എസ്, സെക്രട്ടറി ആസിഫ് ഇഖ്ബാൽ, ട്രഷററും, കുമ്പള ഗ്രാമ പഞ്ചായത്ത് അംഗവുമായ റിയാസ് മൊഗ്രാൽ, ഫയാസ് അഹ്മദ്, എച്ച് എ ഖാലിദ്, എം എൽ അബ്ബാസ്, ബി എം ഇർഫാൻ, എം എസ് അഷ്റഫ്, ബി കെ മുനീർ, സജ്ജാദ് , രിഫായി, ബഷീർ, മുൻ ഫുട്ബോൾ താരം ഖലീൽ എന്നിവർ ചടങ്ങിന് നേതൃത്വം നൽകി.





No comments