JHL

JHL

വിദ്യാര്‍ത്ഥിയെ സഹപാഠിയും പിതാവും ചേര്‍ന്നു മര്‍ദ്ദിച്ചതായി പരാതി.

മിയാപദവ്‌(www.truenewsmalayalam.com) : സ്‌കൂളിനടുത്തെ കടയില്‍ നിന്ന വിദ്യാര്‍ത്ഥിയെ സഹപാഠിയും,  പിതാവും ചേര്‍ന്നു കടയില്‍ നിന്നു വലിച്ചിറക്കി മര്‍ദ്ദിച്ചതായി പരാതി.മര്‍ദ്ദനത്തില്‍ പരിക്കേറ്റ മിയാപദവ്‌ ഗവ. ഹയര്‍സെക്കന്ററി സ്‌കൂള്‍ എട്ടാം ക്ലാസ്‌ വിദ്യാര്‍ത്ഥി അഹമ്മദ്‌ സിനാനെ കുമ്പളയില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
രണ്ടു ദിവസം മുമ്പു സഹപാഠിയായ അസീസും അഹമ്മദ്‌ സിനാനുമായി വാക്കേറ്റമുണ്ടായിരുന്നതായി പറയുന്നു. ഇനിയും വാക്കേറ്റമുണ്ടായാല്‍ വിവരം പ്രിന്‍സിപ്പലിനെ അറിയിക്കുമെന്ന്‌ അഹമ്മദ്‌ മുന്നറിയിച്ചതിന്റെ പ്രതികാരമായാണ്‌ മര്‍ദ്ദനമെന്നു പറയുന്നു.




No comments