JHL

JHL

ബീഡി തൊഴിലാളി സി.ഐ.ടി.യു യൂണിയൻ ഡിവിഷൻ കൺവെൻഷൻ നടത്തി.

ബദിയടുക്ക(www.truenewsmalayalam.com) : ബീഡി തൊഴിലാളി യൂണിയൻ സി ഐ ടി യു ബദിയടുക്ക ഡിവിഷൻ കൺവെൻഷൻ നടത്തി. സ്വകാര്യ ബീഡി മുതലാളിത്ത ചൂഷണത്തിനെതിരെ സമരം ശക്തമാക്കാൻ കൺവെൻഷൻ ആഹ്വാനം ചെയ്തു. ബീഡി തൊഴിലാളി യൂണിയൻ സംസ്ഥാന ഫെഡറേഷൻ അംഗം വി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. രാമണ്ണ റൈ അധ്യക്ഷത വഹിച്ചു.
നാരായണൻ എ സ്വാഗതം പറഞ്ഞു. സി ഐ ടി യു നിർമാണ തൊഴിലാളി യൂണിയൻ ഏരിയ സെക്രട്ടറി കെ ജഗന്നാഥ ഷെട്ടി പ്രസംഗിച്ചു. എ ഐ ടി യു സി യിൽ നിന്ന് സി ഐ ടി യു വിലേക്ക് എത്തിയ സഞ്ജീവ റൈ യെ സി ഐ ടി യു ഏരിയ കമ്മിറ്റി അംഗം എം മദനൻ പൊന്നാട  അണിയിച്ച് സ്വീകരിച്ചു. പുതിയ കമ്മിറ്റി ഭാരവാഹികളായി സാവിത്രി കാടകം പ്രസിഡന്റ്‌, രോഹിണി മുള്ളേരിയ വൈസ് പ്രസിഡന്റ്‌, രാമണ്ണ റൈ ജനറൽ  സെക്രട്ടറി,  സഞ്ജീവ റൈ ജോയിന്റ് സെക്രട്ടറി  എന്നിവരടങ്ങുന്ന 11 അംഗ കമ്മിറ്റിയെ തിരഞ്ഞെടുത്തു.





No comments