JHL

JHL

ലോകായുക്ത ഓർഡിനൻസ്; വെൽഫെയർ പാർട്ടി പ്രതിഷേധം.

കുമ്പള(www.truenewsmalayalam.com) : അഴിമതിക്കാരെ രക്ഷിക്കാൻ ലോകായുക്തയെ നിർവീര്യമാക്കുന്ന ഇടതു സർക്കാരിനെതിരെ വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധം സംഘടിപ്പിച്ചു. 

 കുമ്പള ബസ് സ്റ്റാൻഡ്ന് സമീപം നടന്ന പരിപാടി ജില്ലാ കമ്മിറ്റി അംഗം കെ രാമകൃഷ്ണൻ ഉദഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻ്റ് അബ്ദുല്ലത്തീഫ് കുമ്പള, ഇസ്മായീൽ മൂസ, വി എം ശരീഫ്, സൈനബ, സഹീറ, മൊയ്തീൻ, അബ്റാർ, മർയം ലുബൈന,  ബിലാൽ തുടങ്ങിയവർ സംബന്ധിച്ചു.

ഉപ്പളയിൽ നടന്ന പരിപാടി വിമൻ ജസ്റ്റീസ് മൂവ്മെൻ്റ് ജില്ലാ പ്രസിഡൻ്റ് സാഹിദ ഇല്യാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം സെക്രട്ടറി ഹമീദ് അമ്പാർ, അസൈനാർ, ഇല്യാസ് പത്വാടി മൊയ്തീന്‍  മഞ്ചേശ്വരം, തുടങ്ങിയവർ സംബന്ധിച്ചു.





No comments