JHL

JHL

മീഡിയവൺ സംപ്രേക്ഷണം റദ്ദ് ചെയ്ത നടപടി, ജനങ്ങൾക്ക് അറിയാനുള്ളതും, അറിയിക്കാനുള്ളതുമായ സ്വാതന്ത്ര്യത്തെ കേന്ദ്രസർക്കാർ ഭയക്കുന്നു; മൊഗ്രാൽ ദേശീയവേദി.

മൊഗ്രാൽ(www.truenewsmalayalam.com) : ജനദ്രോഹ നടപടികളിലൂടെയും, ജനങ്ങളെ വിഭജിക്കുന്ന വർഗീയ അജണ്ട കളിലൂടെയും മുന്നോട്ടുപോകുന്ന കേന്ദ്രസർക്കാർ ജനങ്ങൾക്ക് അറിയാനുള്ള സ്വാതന്ത്ര്യത്തെയും അത് ജനങ്ങളിൽ എത്തിക്കാനുള്ള മാധ്യമ സ്വാതന്ത്ര്യത്തെയും ഭയക്കുകയാണെന്ന് മൊഗ്രാൽ  ദേശീയവേദി യോഗം കുറ്റപ്പെടുത്തി.

 മീഡിയാവൺ ചാനൽ  സംപ്രേക്ഷണം റദ്ദ് ചെയ്ത കേന്ദ്ര സർക്കാർ നടപടിയിൽ പ്രതിഷേധിച്ച് ദേശീയവേദി ഓഫീസിൽ പ്രതിഷേധ യോഗം  സംഘടിപ്പിച്ചു. യോഗം ദേശീയവേദി സീനിയർ അംഗവും, ഗൾഫ് പ്രതിനിധിയുമായ ഗഫൂർപെർവാഡ് ( ലണ്ടൻ) ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് എ എം സിദ്ദീഖ് റഹ്മാൻ അധ്യക്ഷത വഹിച്ചു.ടി കെ ജാഫർ  സ്വാഗതം പറഞ്ഞു.

 എം എം റഹ്മാൻ, റിയാസ് കരീം, എം എ മൂസ,  മുഹമ്മദ് സ്മാർട്ട്, നസറുദ്ദീൻ മൊഗ്രാൽ, മുഹമ്മദ് മൊഗ്രാൽ,  അഷ്റഫ് പെർവാഡ്, മുഹമ്മദ് അബ്‌കോ, അബ്ദുല്ല കുഞ്ഞി നട്പ്പ ളം,  മുഹമ്മദ് അഷ്റഫ് സാഹിബ്,ടി എ ജലാൽ, റസാഖ് കൊപ്പളം, എം എസ് മുഹമ്മദ് കുഞ്ഞി, എം എ ഇക്ബാൽ, കെ മുഹമ്മദ് കുഞ്ഞി മാസ്റ്റർ, അബ്ദുൽഖാദർ എ എം എന്നിവർ പ്രസംഗിച്ചു. വിജയകുമാർ നന്ദി പറഞ്ഞു.





No comments