JHL

JHL

പെർവാഡ് ശ്രീ അയ്യപ്പ സ്വാമി ഭജന മന്ദിരത്തിൻറെ പ്രവേശനവും, പ്രതിഷ്ഠയും തിങ്കളാഴ്ച.

കുമ്പള(www.truenewsmalayalam.com) : പുതുക്കിപ്പണിത പെർവാഡ് ശ്രീ അയ്യപ്പസ്വാമി ഭജനാ മന്ദിരത്തിന്റെ  പ്രവേശനവും, സ്വർണം പൂശിയ വെള്ളി ചിത്ര ഫലക പ്രതിഷ്ഠാ  മഹോത്സവവും 2022 ഫെബ്രുവരി 6, 7, 8 തീയതികളിലായി നടക്കും.
ഏഴാം തീയതി തിങ്കളാഴ്ച രാവിലെ 9 നും 10.45 നും ഇടയിലുള്ള ശുഭ  മുഹൂർത്തത്തിലാണ് പ്രതിഷ്ഠാ ചടങ്ങ്. തന്ത്രി വര്യരായ  ശ്രീ ബി എസ് എൻ കടമണ്ണായ ബംബ്രാണ അവർകൾ പ്രതിഷ്ഠാ  ചടങ്ങിന് നേതൃത്വം നൽകും. ശ്രീ വസന്ത പൈ  അധ്യക്ഷത വഹിക്കും. സഹകാരി ഭാരതി നാഷണൽ എക്സിക്യൂട്ടീവ് അംഗം അഡ്വക്കറ്റ് കരുണാകരൻ നമ്പ്യാർ ധാർമിക പ്രഭാഷണം നടത്തും.

 ചടങ്ങിൽ മഞ്ചുനാഥ ആൾവ കുമ്പള, ഡോ: ഹരി കിരൺ ബങ്കെര, ഡോ: സാംഭാബി, നരസിംഹ ഗട്ടി ചെർക്കള, സംഗപ്പ ഗെട്ടി ബള്ളൂർ, നാരായണ ഗട്ടി, നാരായണ കണ്ണൂർ, നാരായണഗുരുസ്വാമി പെർവാഡ്, എന്നിവർ സംബന്ധിക്കും. ചടങ്ങിൽ വെച്ച് രമേശ് കാരന്ത് ബെദ്രഡ്ക്ക, സേസപ്പ  മേസ്ത്രി മുണ്ട്യത്തടുക്ക, വെങ്കട്ടരമണ ആചാരി ബാ യിക്കട്ടെ, ദിനേശ് ഗട്ടി പാറ എന്നിവരെ ആദരിക്കും.

 വൈകുന്നേരം തിരുവാതിരയും, നൃത്ത സംഗീത പരിപാടിയും അരങ്ങേറും.




No comments