JHL

JHL

പുത്തിഗെ പഞ്ചായത്തിൽ സ്ഥാപിച്ച മിനി എംസിഎഫ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.

പുത്തിഗെ(www.truenewsmalayalam.com) : പുത്തിഗെ പഞ്ചായത്ത് മാലിന്യ മുക്ത പഞ്ചായത്ത് ആക്കി മാറ്റുന്നതിന്റെ ഭാഗമായി സ്ഥാപിച്ച മിനി എംസിഎഫ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചു.

രാത്രിയിലാണ് സാമൂഹ്യ വിരുദ്ധർ നശിപ്പിച്ചത്. ഇത്തരക്കാർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പഞ്ചായത്ത് പ്രസിഡന്റ്‌ സുബ്ബണ്ണ ആൽവ പറഞ്ഞു. നശിപ്പിക്കപ്പെട്ട മിനി എംസിഎഫ് സന്ദർശിച്ച് കൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ഹരിത കർമ സേന ചുമതലയുള്ളവർ വീടുകളിൽ നിന്നും പ്ലാസ്റ്റിക്  സംഭരിച്ച് മിനി എംസിഎഫ്-ൽ നിക്ഷേപിക്കുകയും, തുടർന്ന് മാലിന്യങ്ങൾ ബാഡൂരിലെ ബിഗ് എംസിഎഫ് ലേക്ക് മാറ്റുകയായിരുന്നു.

പഞ്ചായത്ത് അംഗം ജനാർദ്ദന, ഗ്രാമസേവകൻ ജോൺസൺ തുടങ്ങിയവർ സ്ഥലം സന്ദർശിച്ചു.





No comments