JHL

JHL

കർണ്ണാടക മദ്യവുമായി ശാന്തിപ്പള്ള സ്വദേശി പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : 14.4 ലിറ്റർ കർണ്ണാടക മദ്യവുമായി ശാന്തിപ്പള്ള സ്വദേശി പിടിയിൽ.

കുമ്പള ശാന്തിപ്പള്ള സ്വദേശി രഞ്ജിത്ത് (35) എന്നയാളെയാണ് കുമ്പള എക്സൈസ് പ്രിവന്റീവ് ഓഫീസർ ഷെയ്ക്ക് അബ്ദുൾ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

സിവിൽ എക്സൈസ് ഓഫീസർമാരായ പ്രജിത്ത് കുമാർ.കെ.വി, സുധീഷ്.പി, നസറുദ്ദീൻ.എ.കെ, എക്സൈസ് ഡ്രൈവർ വിജയൻ.പി.എസ് എന്നിവർ സംഘത്തിലുണ്ടായിരുന്നു.


No comments