JHL

JHL

പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങൾ അനുശോചന പൊതു യോഗം സംഘടിപ്പിച്ചു.

കുമ്പള(www.truenewsmalayalam.com) : മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് ഹൈദറലി ശിഹാബ് തങ്ങളുടെ വേർപാടിൽ അനുശോചിച്ച് കുമ്പള ടൗണിൽ  പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തിൽ സർവ കക്ഷി പൊതു യോഗം സംഘടിപ്പിച്ചു.

 സീനിയർ വൈ: പ്രിസിഡണ്ട് സയ്യിദ് ഹാദി തങ്ങൾ അധ്യക്ഷത വഹിച്ചു ജനറൽ സെക്രട്ടറി കെ വി യൂസുഫ് സ്വാഗതം പറഞ്ഞു വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളായ മഞ്ചുനാഥ ആൾവ, മുരളീധര യാദവ്, സി എ സുബൈർ, വി രവീന്ദ്രൻ, ലക്ഷമണ പ്രഭു, എം അബ്ബാസ്, അഷ്റഫ് കർള, എ കെ ആരിഫ്, അസീസ് കളത്തൂർ, നാസർ മൊഗ്രാൽ,അഹ്മദ് അലി കുമ്പള, സത്താർ ആരിക്കാടി, ബിഎ റഹ്മാൻ ആരിക്കാടി,സെഡ് എ മൊഗ്രാൽ, ടി എം ശുഹൈബ് സംസാരിച്ചു.


No comments