JHL

JHL

ഓൾ കേരള ഡിഷ് ട്രാക്കേഴ്സ് ട്രേഡ് യൂണിയൻ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു.

കൊല്ലം(www.truenewsmalayalam.com) : ഓൾ കേരള ഡിഷ് ട്രാക്കേഴ്സ് ട്രേഡ് യൂണിയൻ സംസ്ഥാന സമ്മേളനം സംഘടിപ്പിച്ചു.

ഫെബ്രുവരി 27ന് കൊല്ലം തേവള്ളി  ലേക് ലാൻഡ് ഗാർഡനിൽ വച്ച് വച്ച് നടന്ന ചടങ്ങിൽ കൊല്ലം ഇരവിപുരം എംഎൽഎ ശ്രീ  എം.നൗഷാദ് ഉൽഘാടനം ചെയ്തു.

 സംസ്ഥാന പ്രസിഡന്റ് ശ്രീ പ്രശാന്ത് കുമ്പള അധ്യക്ഷത വഹിച്ചു, കൊല്ലം കുണ്ടറ എംഎൽഎ ശ്രീ. പി.സി  വിഷ്ണു നാഥ് സർട്ടിഫിക്കറ്റ് പ്രകാശനം ചെയ്തു.

 കൊല്ലം അഞ്ചാലുംമൂട്  സി.ഐ ദേവരാജൻ ലോഗോ പ്രകാശനം ചെയ്തു, അഡ്വ. ശ്രീ  അനിൽ മുളങ്കാടകം മുഖ്യ പ്രഭാഷണം നടത്തി.സംസ്ഥാന സെക്രട്ടറി ശ്രീ ശ്രീകാന്ത് കോട്ടയം സ്വാഗതം ചെയ്തു.

 ബഹു കോർപറേഷൻ കൗൺസിൽ അംഗമായ ടെൽസ തോമസ്, ബി.ഷൈലജ  എന്നിവർ പങ്കെടുക്കുകയും ആശംസകൾ അറിയിക്കുകയും  ചെയ്തു.

 കൊല്ലം ജില്ലാ പ്രസിഡന്റ് ശ്രീ ഗോപകുമാർ, സെക്രട്ടറി സൈനുദ്ദീൻ അഞ്ചൽ, ബിജു കൊട്ടിയം, സന്തോഷ് തൊടുപുഴ, പ്രശാന്ത് ചവറ, പ്രസാദ് പൂഞ്ഞാർ , കൂടാതെ മറ്റു എക്സിക്യൂട്ടിവ് അംഗങ്ങൾ ആശംസ നേർന്നു.

എല്ലാ അങ്ങൾക്കും ഇ.എസ്.ഐ  ക്ഷേമനിധി , കൂടാതെ കഴിഞ്ഞ 20 വർഷമായി കിട്ടികൊണ്ടിരുന്ന മിനിമം സർവീസ് ചാർജ് വർധിപ്പിക്കുന്നതിനാവശ്യമായ  കാര്യങ്ങൾ ഭരണ പ്രതിപക്ഷ  എംഎൽഎ മാർക്ക് മുൻപിൽ  അവതരിപ്പിച്ചു.

 സംസ്ഥാന ട്രഷറർ പി.എസ്  പദ്മനാഭൻ ശ്രീകണ്ഠപുരം നന്ദി പറഞ്ഞു.പറഞ്ഞു.


No comments