JHL

JHL

എൻഡോസൾഫാൻ; ഐക്യദാർഢ്യ കൺവെൻഷൻ നടത്തി.

കാസർകോട്(www.truenewsmalayalam.com) : എൻഡോസൾഫാൻ സമര ഐക്യദാർഢ്യ സമിതി നടത്തിയ ഐക്യദാർഢ്യ കൺവെൻഷൻ മുംബൈ ചേരി നിവാസികളുടെ സമരനായകൻ ഡോ. സഞ്ജയ് മംഗൾ ഗോപാൽ ഉദ്ഘാടനംചെയ്തു. എൻഡോസൾഫാൻ ദുരിതബാധിതർ ഉദ്യോഗസ്ഥ ദുഷ്പ്രഭുത്വത്തിന്റെ ഇരകൾകൂടിയായി മാറിയെന്ന് അദ്ദേഹം പറഞ്ഞു. എൻഡോസൾഫാൻ ദുരിതബാധിതർക്കൊപ്പം കേരളം കാസർകോട്ടേക്ക് എന്ന മുദ്രാവാക്യമുയർത്തിയായിരുന്നു കൺവെൻഷൻ.

സംസ്ഥാന ചെയർപേഴ്‌സൺ ഡോ. സോണിയാ ജോർജ് അധ്യക്ഷയായി. രാജ്‌മോഹൻ ഉണ്ണിത്താൻ എം.പി., ലീലാകുമാരിയമ്മ, സി.ആർ.നീലകണ്ഠൻ, പ്രൊഫ. കുസുമം ജോസഫ്, എസ്.രാജീവൻ, ജോൺ പെരുവന്താനി, വി.കെ.രവീന്ദ്രൻ, അഡ്വ. പി.എ. പൗരൻ, എം.സുൽഫത്ത് എന്നിവർ സംസാരിച്ചു.

എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി കൺവീനർ മുനീസ അമ്പലത്തറ ആമുഖവും അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഭാവി പരിപാടി പ്രഖ്യാപനവും നടത്തി. സമരപ്രഖ്യാപന പ്രമേയം ദുരിതബാധിതയുടെ അമ്മ ചന്ദ്രാവതി അവതരിപ്പിച്ചു.


No comments