JHL

JHL

എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ മനുഷ്യ ചങ്ങല തീർത്തു.

കാസർകോട്(www.truenewsmalayalam.com) : എയിംസ് കാസർകോട് ജനകീയ കൂട്ടായ്മ മനുഷ്യ ചങ്ങല സംഘടിപ്പിച്ചു.

എയിംസ് പ്രൊപോസലിൽ ജില്ലയുടെ പേരുൾപെടുത്താൻ വൈകിക്കുന്ന സംസ്ഥാന സർകാർ നടപടിയിലും കേരളത്തിന് എയിംസ് അനുവദിക്കാത്ത കേന്ദ്ര സർകാർ നടപടിയിലും പ്രതിഷേധിച്ചാണ് മനുഷ്യ ചങ്ങല സംഘടിപ്പിച്ചത്.


പ്രശസ്ത പരിസ്ഥിതി, സാമൂഹ്യ പ്രവർത്തകൻ സഞ്ജയ്‌ മംഗള ഗോപാൽ മഹാരാഷ്ട്ര ഉദ്‌ഘാടനം ചെയ്തു. രാജ്‌മോഹൻ ഉണ്ണിത്താൻ എംപിയും ചങ്ങലയിൽ കണ്ണിയായി. അമ്പലത്തറ കുഞ്ഞികൃഷ്ണൻ അധ്യക്ഷത വഹിച്ചു.

മൂസ ബി ചെർക്കള, ചന്ദ്രൻ എൻ പുതുക്കൈ, മുഹമ്മദ്‌ പാക്യാര, സുബൈർ പടുപ്പ്, അബ്ദുല്ലത്വീഫ് കുമ്പള, യൂസുഫ് ചെമ്പിരിക്കെ, സാഹിദ ഇല്ല്യാസ്, ശാനിദ ഹാരിസ്, ഗീത ജോൺ, മുൻ എംഎൽഎ. ജോസഫ് എം പുതുശ്ശേരി, സി ആർ നീലകണ്ഠൻ, എൻഡോസൾഫാൻ പീഡിത ജനകീയ മുന്നണി സംസ്ഥാന പ്രസിഡന്റ്‌ ഡോ. സോണിയ ജോർജ്, സുൽഫത് ടീച്ചർ, ബീഫാത്വിമ ഇബ്രാഹിം, മുഹമ്മദ്‌ സിദ്ദീഖ്, മുംതാസ് സമീറ, സൈബുന്നിസ, ഹാജിറ സലാം, ഷീബ ഉമ്മർ, കുഞ്ഞാമിന, ശകീല കൊളവയൽ, ഇർശാദ് സി കെ, ആനന്ദൻ പെരുമ്പള, ഫറീന കോട്ടപ്പുറം, സിസ്റ്റർ ജയ ആന്റോ മംഗലത്ത്, ഗണേശൻ അരമങ്ങാനം, ശാഫി കല്ലുവളപ്പിൽ, സി എൽ ഹമീദ്, ഖാദർ പാലോത്ത്, യൂനുസ് തളങ്കര, ഫാറൂഖ് ഖാസ്മി, സലാം കളനാട്, ഉസ്മാൻ കടവത്ത്, അശ്റഫ്‌ എരുതുംകടവ്, ഇസ്മാഈൽ ബാലടുക്കം, മുരളീധരൻ പടന്നക്കാട്, ആമിന അജാനൂർ, ചിദാനന്ദൻ കാനത്തൂർ, മൗവ്വൽ മുഹമ്മദ്‌ മാമു, സാലിം ബേക്കൽ തുടങ്ങിയവർ സംസാരിച്ചു. നാസർ ചെർക്കളം സ്വാഗതവും സലീം സന്ദേശം ചൗക്കി നന്ദിയും പറഞ്ഞു.



No comments