JHL

JHL

കാണാതായ മുള്ളേരിയ സ്വദേശിയായ വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ച നിലയിൽ.

കാസർകോട്(www.truenewsmalayalam.com) : കാണാതായ മുള്ളേരിയ സ്വദേശിയായ വിദ്യാർത്ഥി ബൈക്കപകടത്തിൽ മരിച്ച നിലയിൽ.

മുള്ളേരിയ പെരിയഡ്ക സ്വദേശി വിജേഷി(20)നെയാണ് മാങ്ങാട് റോഡിനോട് ചേർന്നുള്ള കുഴിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

 ഫെബ്രുവരി 27 ഞായറാഴ്‌ച രാത്രി തൃക്കനാട്ടെ ഉത്സവത്തിൽ പങ്കെടുക്കാൻ സുഹൃത്തുക്കളോടൊപ്പം വീട്ടിൽനിന്നിറങ്ങിയതായിരുന്നു വിജേഷ്. തിങ്കളാഴ്ച രാവിലെയാണ് വിജേഷിനെ കാണാതായതായി വീട്ടുകാർ അറിഞ്ഞത്. തുടർന്ന് അടൂർ പോലീസ് സ്റ്റേഷനിൽ പരാതി നൽകുകയായിരുന്നു.

ഇയാളുടെ മൊബൈൽ ഫോണിൽ വിളിച്ചപ്പോൾ പ്രതികരണമുണ്ടായില്ല. പിന്നീട് മൊബൈൽ ടവർ ലൊക്കേഷൻ കേന്ദ്രീകരിച്ച് ഇയാളെ കണ്ടെത്താൻ ശ്രമിക്കുകയായിരുന്നു. ഇതിനിടയിൽ തിങ്കളാഴ്ച രാത്രിയോടെ ഇയാളുടെ മോട്ടോർ ബൈക്ക്  മങ്ങാട് കുളിക്കുന്നിലെ റോഡ് വളവിലെ കുഴിയിൽ പതിച്ച നിലയിൽ കണ്ടെത്തി. വിജേഷിന്റെ മൃതദേഹവും സമീപത്ത് നിന്ന് കണ്ടെത്തി.

വിവരം അറിയിച്ചതിനെ തുടർന്ന് മേൽപറമ്പ് സ്‌റ്റേഷൻ ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി. ചൊവ്വാഴ്ച രാവിലെ ഇൻക്വസ്റ്റ് നടത്തി. വിദ്യാർഥിയുടെ മോട്ടോർ ബൈക്കിന്റെ നിയന്ത്രണം നഷ്‌ടമായ ശേഷം വാഹനം കുഴിയിലേക്ക് മറിഞ്ഞതാകാമെന്നാണ് പോലീസ് കരുതുന്നത്.

ഫോട്ടോഗ്രാഫി വിദ്യാർത്ഥിയായിരുന്നു വിജേഷ്.


No comments