JHL

JHL

മീപ്പിരി സോക്കർ ലീഗ്; ടീമുകളെ തിരഞ്ഞെടുത്തു.

കുമ്പള(www.truenewsmalayalam.com) : കുമ്പള മീപ്പിരി വ്യാപാരി കൂട്ടായ്മ സംഘടിപ്പിക്കുന്ന മീപ്പിരി  സോക്കർ ലീഗ്  സീസൺ 2(MSL-2)  മത്സരങ്ങൾക്കുള്ള ടീം അംഗങ്ങളെ നറുക്കെടുപ്പിലൂടെ തിരഞ്ഞെടുത്തു.

 എഫ് സി നിയാസ് സ്റ്റോർ,ബുള്ളറ്റ് എഫ് സി,മൊബൈൽ ഹട്ട്  സ്‌ട്രൈക്കേഴ്‌സ്, ടീം സ്കൈലർ, ടീം മീപ്പിരിയൻസ്, എഫ്സി കെ റാംപ്, എസിഇ അക്കൗണ്ട്സ്, പെപ്പർ എഫ്സി എന്നീ എട്ട് ടീമുകൾ ടൂർണ്ണമെന്റിൽ  മാറ്റുരക്കും. ഈമാസം തന്ത്ര 12ന് ശനിയാഴ്ച രാത്രി 9 30 മുതൽ സൂരംബെയിൽ  സിഎച്ച് ഫുട്സാലിലാണ്  മത്സരങ്ങൾ തുടങ്ങുക. 

മീപ്പിരി സെന്ററിൽ ചേർന്ന ടീം അംഗങ്ങളുടെ നറുക്കെടുപ്പിന് മുസ്തഫ സൈക്കിൾ ഷോപ്പ്, ഉനൈസ് നാനോ, കെ വി അഷ്റഫ് ജ്യൂസ് കോർണർ, ഇർഷാദ് ഫോൺഫിക്സ്, നിയാസ്- നിയാസ് സ്റ്റോർ, സൂരജ് വുമൺസ് വേൾഡ്,മൂസ മാഷ് എസിഇ അക്കൗണ്ട് എന്നിവർ നേതൃത്വം നൽകി.


No comments