JHL

JHL

സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി മുജംഗാവ് സ്വദേശി പിടിയിൽ.

കുമ്പള(www.truenewsmalayalam.com) : സ്‌കൂട്ടറിൽ കടത്തുകയായിരുന്ന മദ്യവുമായി മുജംഗാവ് സ്വദേശി പിടിയിൽ.

മുജംഗാവ് സ്വദേശിയായ വി.മഹേന്ദ്ര(40) എന്നയാളെയാണ് 3.6 ലിറ്റർ കർണ്ണാടക മദ്യവുമായി കുമ്പള റേഞ്ച് പി.ഒ അബ്ദുൽ ബഷീറിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്.

ഇയാളിൽ നിന്നും 180 മില്ലിയുടെ 20 കുപ്പി മദ്യമാണ് പിടികൂടിയത്. ഐ.ബി പി.ഒ ബാബുപ്രസാദ്, സിഇഒ മാരായ കെ.വിനോദ്, കെ.അമിത്, എന്നിവർ സംഘത്തിലുണ്ടായിരുന്നു.


No comments