JHL

JHL

സ്കൂൾ വിദ്യാർത്ഥിനികളെ പീഡിപ്പിച്ച കേസിൽ രണ്ട് പേർ പിടിയിൽ.

പെരിയ(www.truenewsmalayalam.com) ∙ ബേക്കൽ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഒരു സർക്കാർ വിദ്യാലയത്തിലെ‍ പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്ന  സംഭവത്തിൽ രണ്ട് പേർ പിടിയിൽ.

 കല്യോട്ട് അരങ്ങനടുക്കം സ്വദേശികളായ മാധവൻ(52), മണി(45)എന്നിവരെയാണ് പോക്സോ ചുമത്തി അറസ്റ്റ് ചെയ്തത്.

 ഇതേ സ്കൂളിലെ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ അമ്പലത്തറ പൊലീസും 2 പോക്സോ കേസുകൾ രജിസ്റ്റർ ചെയ്തു. പെൺകുട്ടിയുടെ മൊഴിയെത്തുടർന്നാണ് കേസെടുത്തത്.

മണിക്കെതിരെ രണ്ട് പെൺകുട്ടികളെ പീഡിപ്പിച്ചെന്നതിന് നാല് പോക്സോ കേസുകളാണ് രെജിസ്റ്റർ ചെയ്തിട്ടുള്ളത്. മാധവനെതിരെ ഒരുകേസും. മണി രണ്ട് വർഷം മുമ്പ് ആറാം ക്ലാസിൽ പഠിക്കുകയായിരുന്ന പെൺകുട്ടികളെയാണ് പലവട്ടം പീഡനത്തിനിരയാക്കിയതെന്നാണ് മൊഴി.

അറസ്റ്റിലായ രണ്ടുപേരെയും ജില്ലാആശുപത്രിയിൽ വൈദ്യ പരിശോധനയ്ക്ക് വിധേയമാക്കിയ ശേഷം ഹൊസ്ദുർഗ് ജുഡീഷ്യൽ ഒന്നാംക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കേസിൽ മറ്റുരണ്ടുപേരെ കൂടി പിടികൂടനുള്ളതായി പോലീസ് പറഞ്ഞു.


No comments