JHL

JHL

വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പിടിയിൽ.

കാസര്‍കോട്(www.truenewsmalayalam.com) : വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ സംഭവം; മൊഗ്രാല്‍പുത്തൂര്‍ സ്വദേശി പിടിയിൽ.

 മൊഗ്രാല്‍പുത്തൂര്‍ അറഫാത്ത് നഗർ സ്വദേശി സഹദാ(23)ണ് ചൗക്കി മജലിലെ അസംസ്‌കൃത സാധനങ്ങളുടെ കമ്പനി പാര്‍ട്ണര്‍ ഉളിയത്തടുക്ക റഹ്‌മത്ത് നഗറിലെ മുഹമ്മദ് ഷാഫിയെ ഭീഷണിപ്പെടുത്തി ഒരു ലക്ഷം രൂപ ആവശ്യപ്പെടുകയും 6000 രൂപ തട്ടിയെടുക്കുകയും ചെയ്ത കേസിൽ പിടിയിലായത്.

 സംഭവത്തില്‍ രണ്ടുപേര്‍ക്കെതിരെയാണ് കേസ്. സഹദിനെതിരെ വധശ്രമം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കേസുകള്‍ നേരത്തെയുള്ളതായി പോലീസ് പറഞ്ഞു.

 ഡി.വൈ.എസ്.പി പി. ബാലകൃഷ്ണന്‍ നായരുടെ നിര്‍ദ്ദേശത്തെ തുടര്‍ന്ന് കാസര്‍കോട് സി.ഐ പി. അജിത് കുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ അറസ്റ്റു ചെയ്തത്.


No comments