JHL

JHL

അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി ‌ശിഫാഹുറഹ്‍മ മൂന്ന് രോഗികൾക്ക് ചികിത്സ ധനസഹായം അനുവദിച്ചു.

അബുദാബി(www.truenewsmalayalam.com)  : അബുദാബി മഞ്ചേശ്വരം മണ്ഡലം കെഎംസിസി നടപ്പിലാക്കിവരുന്ന ശിഫാഹുറഹ്മ കാരുണ്യ ഹസ്തം പ്രതിമാസ പദ്ധതിയുടെ ഭാഗമായി ഏപ്രിൽ മാസത്തിൽ മൂന്ന് പഞ്ചായത്തിൽപ്പെട്ട  മൂന്ന് രോഗികൾക്ക്  ചികിത്സാ സഹായം അനുവദിച്ചു.

ക്യാൻസർ  രോഗികളായ   മീഞ്ച , പൈവളികെ , പുത്തിഗെ  എന്നീ   പഞ്ചായത്തിൽപ്പെട്ട   ഓരോ രോഗികൾക്കുമാണ്    സഹായ ധനം നൽകിയത്  ,  മഞ്ചേശ്വരം മണ്ഡലത്തിലെ മുസ്ലിം ലീഗ് പഞ്ചായത്ത് കമ്മിറ്റികള്‍ മുഖാന്തിരം ലഭിക്കുന്ന അപേക്ഷയില്‍ മേലാണ് പ്രതി മാസം ചികിത്സാ സഹായ ധനം നല്‍കി വരുന്നത്. 

ഉറുമി ഹൗസിൽ വെച്ച് ചേർന്ന ശിഫാഹ് റഹ്‌മ സബ് കമ്മിറ്റി യോഗത്തിൽ സക്കീർ കമ്പാർ പ്രാർത്ഥന നടത്തി .

ചികിത്സ ധന സഹായം ശിഫാഹു റഹ്‌മ കോഡിനേറ്റർ ശരീഫ് ഉറുമി സക്കീർ കമ്പാറിനു കൈമാറി .ഓരോ രോഗികള്‍ക്കുള്ള പത്തായിരം രൂപ  അതാത് പഞ്ചായത്ത് മുസ്ലിം ലീഗ് ഭാരവാഹികള്‍ക്ക് കൈമാറും.  തുടര്‍ന്ന് തുക വാര്‍ഡ് കമ്മിറ്റികള്‍ രോഗികള്‍ക്ക് നേരിട്ട് ഏല്‍പ്പിക്കുകയും ചെയ്യും.

ഇസ്മായിൽ മുഗളി , അബ്ദുൽ ലത്തീഫ് ഈറോഡി  തുടങ്ങിയവര്‍ സംബന്ധിച്ചു.


No comments