JHL

JHL

ഹൊസങ്കടിയിൽ ഇലക്ട്രോണിക് കട കവർച്ച നടത്തിയതിനു ശേഷം തീയിട്ടു നശിപ്പിച്ചു.

 

ഹൊസങ്കടി(www.truenewsmalayalam com) : ഹൊസങ്കടിയിൽ ഇലക്ട്രോണിക് കട കവർച്ച നടത്തിയതിനു ശേഷം  തീയിട്ടു നശിപ്പിച്ചു.

 ആനക്കൽ റോഡിലെ അബ്ദുൽ അസീസും പാർട്ണർമാരും ചേർന്ന് നടത്തുന്ന ഹോം സെന്റർ കടയിലാണ് കവർച്ച ഇന്നലെ പുലർച്ചെയാണ് കവർച്ച നടത്തി തീയിട്ടത്. കെട്ടിട ഉടമ നമസ്കാരത്തിനായി പള്ളിയിലേക്കു പോകുന്നതിനിടെ പുക ഉയരുന്നത് കണ്ട് ഫയർഫോഴ്സിനെ വിവരം അറിയിച്ചു. തുടർന്നു അവരെത്തിയാണ് തീ അണച്ചത്. കടയിൽ നിന്നു 15,000 രൂപ കവർന്നു. 

ഷർട്ടർ തുറന്നു ഒരാൾ കടന്നു പോകാൻ മാത്രം പാകത്തിൽ ഗ്ലാസ് മുറിച്ച് മാറ്റിയതിനു ശേഷം അകത്ത് കടന്നത്. മേശ വലിപ്പിൽ സൂക്ഷിച്ച പണമാണു നഷ്ടമായത്. നിരീക്ഷണ ക്യാമറകൾ മറച്ച് വച്ച നിലയിലായിരുന്നു. ക്യാമറയുടെ ഹാർഡ് ഡിസ്ക് കവർന്നിട്ടുണ്ട്. കവർച്ചയ്ക്ക് ശേഷമാണ് തീവച്ചതെന്ന് കരുതുന്നത്. 10 ലക്ഷം രൂപയുടെ നഷ്ടം കണക്കാക്കുന്നു

No comments