JHL

JHL

വൈദ്യുതി നിലച്ചു; മംഗളൂരു-തിരുവനന്തപുരം എക്‌സ്‌പ്രസ് ഒരുമണിക്കൂർ നിർത്തിയിട്ടു.

പാലക്കുന്ന്(www.truenewsmalayalam.com) : വൈദ്യതിബന്ധം നിലച്ചതിനെത്തുടർന്ന് മംഗളൂരു സെൻട്രൽ-തിരുവനന്തപുരം എക്‌സ്‌പ്രസ് തീവണ്ടി കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിൽ ഒരുമണിക്കൂറോളം നിർത്തിയിട്ടു.വെള്ളിയാഴ്ച 3.30-ന് കോട്ടിക്കുളത്ത് എത്തിയ വണ്ടി നാലരവരെയാണ് റെയിൽവേ സ്റ്റേഷന്റെ ഒന്നാമത്തെ പ്ലാറ്റ്‌ഫോമിൽ നിർത്തിയിട്ടത്.

വൈദ്യുതിബന്ധം പുനഃസ്ഥാപിച്ചശേഷം യാത്ര തുടർന്നു. ഈ നേരമത്രയും കോട്ടിക്കുളം റെയിൽവേ സ്റ്റേഷനിലെ ഗേറ്റ് അടച്ചിടേണ്ടിവന്നതിനാൽ പാലക്കുന്നിൽ വലിയ ഗതാഗതക്കുരക്ക് അനുഭവപ്പെട്ടു.

No comments