JHL

JHL

കൊക്കച്ചാൽ വാഫി കോളേജ് യൂണിയൻ ഉദ്ഘാടനം ചെയ്തു

 


കുമ്പള: സമന്വയ വിദ്യാഭ്യാസ രംഗത്തെ പ്രശസ്ത സ്ഥാപനമായ കൊക്കച്ചാൽ ഉമറലി ശിഹാബ് തങ്ങൾ ഇസ്ലാമിക് അക്കാദമിക്കു കീഴിലെ വാഫി വിദ്യാർത്ഥികളുടെ കൂട്ടായ്മയായ മൻശഉ തദ്രീബ് സ്റ്റുഡൻ്റ്സ് അസോസിയേഷൻ (എം. ടി.എസ്. എ) 2022-23 സയ്യിദ് എൻ. പി.എം ശറഫുദ്ദീൻ തങ്ങൾ കുന്നുംകൈ ഉദ്ഘാടനം ചെയ്തു. മത-ഭൗതിക സമന്വയ വിദ്യാഭ്യാസത്തിൻ്റെ കാലികപ്രസക്തി എന്ന വിഷയത്തിൽ മുസ്ലിം യൂത്ത് ലീഗ് ദേശീയ ജനറൽ സെക്രട്ടറി അഡ്വ.ഫൈസൽ ബാബു പ്രഭാഷണം നടത്തി. പ്രിൻസിപ്പാൾ എം.എസ്. ഖാലിദ് ബാഖവി അധ്യക്ഷത വഹിച്ചു. മജീദ് പച്ചംബള, സുൽഫിക്കർ അലി കയ്യാർ, ഗോൾഡൻ അബ്ദുൽ റഹ്മാൻ, കാമിൽ മൊയ്തീൻ മാസ്റ്റർ, ഫാറൂഖ് ഹുദവി തുടങ്ങി രാഷ്ട്രീയ സാംസ്കാരിക മേഖലകളിലെ പ്രമുഖർ ആശംസകൾ അറിയിച്ചു. യൂണിയൻ ജോ.സെക്രട്ടറി മൂസാ റാഫി നന്ദി പറഞ്ഞു. ആഗസ്റ്റ് 1, 2, 3 തീയ്യതികളിലായി "ലിഖാ" എന്ന ശീർഷകത്തിൽ അബ്ദുൽ അലി മാസ്റ്റർ തിരൂർ നയിക്കുന്ന സൈബർ സെക്യൂരിറ്റി ക്ലാസ്, മുനീർ ഹുദവി ഫറോക്ക് നയിക്കുന്ന ലീഡർഷിപ്പ് ഡെവലപ്മെന്റ് പ്രോഗ്രാം തുടങ്ങി വ്യത്യസ്ത പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ഭാരവാഹികൾ :മുഹമ്മദ്‌ ഉനൈസ് (പ്രസിഡന്റ്‌), ഇക്ബാൽ (വൈസ് പ്രസി) മുഹമ്മദ്‌ ഉവൈസ് (ജ.സെക്ര.) മൂസ റാഫിഹ്(ജോ. സെക്രട്ടറി)

No comments