JHL

JHL

മൂന്നു മക്കളുടെ മാതാവായ ഭർതൃമതിയെ പീഢിപ്പിച്ച പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു


കുമ്പള  (True news, Jul9, 2020):മൂന്നു മക്കളുടെ മാതാവായ ഭർതൃമതിയെ പീഢിപ്പിച്ച കേസിൽ പോലീസ് ഒരാളെ അറസ്റ്റു ചെയ്തു. ആരിക്കാടി കുന്നിലെ അബ്ദുൽ കരീമിനെതിരെയാണ്അറസ്റ്റ് ചെയ്തത്. ബന്ധുവായ ഭർതൃമതിയെ . ഭീഷണിപ്പെടുത്തി നിരവധി തവണ ഇയാൾ പീഢിപ്പിച്ചെന്ന പരാതിയിലാണ് അറസ്റ്റ്. 2020 ഫെബ്രുവരി ഇരുപതിനാണ് ഇവരുടെ  പരാതിയിൽ ഇയാൾക്കെതിരെ കേസെടുത്തത്. ഇവരുടെ മൂന്നുമാസം പ്രായമായ കുഞ്ഞിനെ ദേഹോപദ്രവമേൽപ്പിച്ചതിന്   ഇയാൾക്കെതിരെ പോക്സോ നിയമപ്രകാരവും കേസെടുത്തിട്ടുണ്ട്.   സ്ത്രീ ഭർതൃവീട്ടിൽ താമസിച്ചുവരുന്നതിനിടെയാണ് പീഡനയത്തിനിരയായത്. 2009 ജൂലൈ മാസം മുതൽ ഒരു വർഷക്കാലം നിരവധി തവണ പീഡനത്തിനിരയാക്കിയതായയാണ് പരാതി.
കുമ്പള എസ് ഐയും  സംഘവുമാണ് ഇയാളെ വ്യാഴാഴ്ച  പിടികൂടി അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയിരിക്കുകയായിരുന്ന അബ്ദുൽ കരീം നാട്ടിൽ വന്നതായി പൊലീസിന് രഹസ്യ വിവരം കിട്ടിയതിന്റെ അടിസ്ഥാനത്തിൽ പോലീസ് നടത്തിയ   നീക്കത്തിലാണ് ഇയാൾ പിടിയിലായത്. പോലീസിനെ വെട്ടിച്ച് രക്ഷപെടാൻ ശ്രമിച്ചെങ്കിലും എസ് ഐയും സംഘവും ഇയാളെ കീഴ്പ്പെടുത്തുകയായിരുന്നു.

No comments