JHL

JHL

മോഡല്‍ റസിഡന്‍ഷ്യല്‍ ഹയർ ‍ സെക്കന്ററി സ്‌കൂൾ പ്രവേശനത്തിന് അപേക്ഷിക്കാം


കാസറഗോഡ്(True News, July10,2020):പട്ടികവർഗ്ഗ വികസന വകുപ്പിന് കീഴിൽ  പരവനടുക്കത്ത് പെണ്കുട്ടികൾക്ക് മാത്രമായി പ്രവർത്തിക്കുന്ന ഗവ.മോഡൽ  റസിഡന്ഷ്യൽ  ഹയർ സെക്കന്ററി സ്‌കൂളിൽ   2020-21 അധ്യയന വര്ഷം പ്ലസ് വണ് (സയൻസ്, കൊമേഴ്‌സ്) പ്രവേശനം നേടുന്നതിന് അപേക്ഷിക്കാം.കുടുംബ വാർ ഷിക വരുമാനം ഒരു ലക്ഷം രൂപയിൽ  കുറവുള്ളവർ ക്കാണ് അപേക്ഷിക്കാൻ  അവസരം. 50 സീറ്റാണ് ഓരോ വിഷയത്തിനുമുള്ളത്. 70 ശതമാനം പട്ടികവർ ഗ്ഗക്കാർക്കും, 20 ശതമാനം പട്ടികജാതിക്കാർക്കും, 10 ശതമാനം പൊതുവിഭാഗത്തിനുമായി സംവരണം ചെയ്തിട്ടുണ്ട്. ജൂലൈ 30 വരെ അപേക്ഷ സ്വീകരിക്കും.
അപേക്ഷാ ഫോം ജില്ലാ ട്രൈബൽ  ഡെവലപ്‌മെന്റ് ഓഫീസ്, ജില്ലയിലെവിവിധ ട്രൈബൽ  എക്‌സ്റ്റെന്ഷൻ  ഓഫീസുകൾ , സ്‌കൂൾ  ഓഫീസ് എന്നിവിടങ്ങളിൽ  നിന്നും സൗജന്യമായി ലഭിക്കും. കൂടുതൽ  വിവരങ്ങള്ക്ക് 04994235210, 04994239969

No comments