JHL

JHL

വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത് തെരഞ്ഞടുപ്പ് കമ്മറ്റി രൂപികരിച്ചു

കുമ്പള (True News 6 July 2020): വെൽഫെയർ പാർട്ടി കുമ്പള പഞ്ചായത്ത്  കൺവെൻഷൻ കുമ്പള മൈത്രി ഭവൻ ഓഡിറ്റോറിയത്തിൽ ചേർന്നു.കൺ വെൻഷൻ ജില്ലാ വൈസ് പ്രസിഡന്റ് കെ രാമകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
പാർട്ടി പഞ്ചായത്ത് കമ്മിറ്റി പ്രസിഡണ്ട് ഇസ്മായിൽ മൂസ അദ്ധ്യക്ഷത വഹിച്ചു.  ജില്ലാ സെക്രട്ടറി പി.കെ. അബ്ദുല്ല വിഷയം അവതരിപ്പിച്ചു. മണ്ഡലം പ്രസിഡന്റ്  അബ്ദുല്ലത്തീഫ് കുമ്പള പ്രസംഗിച്ചു. ഹസൻ മൂസ, മുഹമ്മദ് പുത്തൂർ, ആബിദ് ബംബ്രാണ, ഷഫീഖ്, യൂസുഫ്  തുടങ്ങിയവർ സംബന്ധിച്ചു. ആസന്നമായ പഞ്ചായത്ത് തെരഞ്ഞടുപ്പ് പ്രവർത്തനങ്ങൾക്കായി
 പഞ്ചായത്ത് തെരഞ്ഞെടുപ്പ് കമ്മിറ്റി രൂപീകരിച്ചു.
ഇസ്മായീൽ മൂസ ചെയർമാനായും തബ്ഷീർ കൺവീനറായും തെരഞ്ഞെടുക്കപ്പെട്ടു.
അഡ്വ.എം.സി.എം അക്ബർ (പബ്ലിക് റിലേഷൻ)
 അബ്ദുല്ലത്തീഫ് കെ.ഐ. ( പ്രകടന പത്രിക), അബ്ദുർറഹ്മാൻ മുഗു
 (ഫൈനാൻസ്)
  ഹസൻ മൂസ (സോഷ്യൽമീഡിയ) സക്കീന അക്ബർ (ഡാറ്റഅനാലിസിസ്), ഷരീഫ് വി.എം (പ്രചരണണം ), സഹീറ ലത്തീഫ് ( മീഡിയ) എന്നിവരെ തെരഞ്ഞടുത്തു.
മൂസ ബംബ്രാണ സ്വാഗതവും അബ്ദുറഹ്മാൻ മുഗു നന്ദിയും പറഞ്ഞു.

No comments