JHL

JHL

സ്നേഹ സമ്മാനങ്ങളുമായി എം എസ് എഫ് നേതാക്കൾ, എത്തി. കുഞ്ഞു മുഖങ്ങളിൽ ആഹ്ളാദം

മൊഗ്രാൽ പുത്തൂർ(True News 6 July 2020) : സാമ്പത്തിക പ്രയാസം മൂലം ദുരിതം അനുഭവിക്കുന്ന കുടുംബത്തിലെ കുഞ്ഞുങ്ങൾക്ക് സ്നേഹ സമ്മാനവുമായി എം. എസ് എഫ് നേതാക്കൾ എത്തിയപ്പോൾ അവരുടെ മുഖങ്ങളിൽ വിരിഞ്ഞത് സന്തോഷത്തിൻ്റെ പുഞ്ചിരി, മാരക രോഗങ്ങൾ മൂലം കിടാപ്പിലായ രക്ഷിതാക്കൾ, അനാഥരായ കുട്ടികൾ, അച്ചൻ ഉപേക്ഷിച്ചു പോയ കുടുംബത്തിലെ കുട്ടികൾ, ലോക് ഡൗൺ മൂലം ദുരിതത്തിലായ കുടുംബത്തിലെ കുട്ടികൾ തുടങ്ങിയവർക്കാണ് 15-ാം വാർഡ് എം എസ് എഫ് പ്രവർത്തകർ സ്നേഹ സമ്മാനം നൽകിയത്. വാടക വീടുകളിലടക്കം കഴിയുന്ന ഇവരുടെ അവസ്ഥ വളരെ ദയനീയമായിരുന്നു, .റീ ചാർജ് ചെയ്തും, പഠനോപകരണങ്ങളും ബിസ്ക്കറ്റും മിഠായിയും മാസ്ക്കുമൊക്കെ കിട്ടിയപ്പോൾ ആ വീടുകളിലും ആഹ്ലാദം നിറഞ്ഞു.
എം എസ് എഫ് പഞ്ചായത്ത് കമ്മിറ്റി വൈ പ്രസിഡൻ്റ് റഫീഖ് പുത്തുർ  സാമൂഹ്യ  പ്രവർത്തകൻ മാഹിൻ കുന്നിലിനു നൽകി ഉൽഘാടനം ചെയ്തു., എം എസ് എഫി നേതൃത്വത്തിൽ വിദ്യാർത്ഥികൾക്കായി നടത്തി വരുന്ന സഹായങ്ങൾ മാതൃകാപരമാണെന്ന് മാഹിൻ പറഞ്ഞു, മണ്ഡലം നേതാവ് ഇർഫാൻ കുന്നിൽ, അജ്മൽ, അനസ്, ഫർഹാൻ, ജംഷീദ്,, സിറു തുടങ്ങിയവർ സംബന്ധിച്ചു,

No comments