JHL

JHL

തുളുനാട് സഹകരണ സംഘം പുതിയ കെട്ടിടത്തില്‍ പ്രവര്‍ത്തനം തുടങ്ങി

കുമ്പള(True News 11 July 2020): തുളുനാട് സഹകരണ സംഘം പുതിയ ഓഫീസ് കൊട്ടൂടല്‍ ബില്‍ഡിങ്ങില്‍ പ്രവര്‍ത്തനമാരംഭിച്ചു. 29 പ്രമുഖ വ്യക്തികള്‍ ദീപം തെളിയിച്ച് പ്രവര്‍ത്തനം ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡണ്ട് സി.എച്ച്. കുഞ്ഞമ്പു അധ്യക്ഷത വഹിച്ചു.
സര്‍ക്കിള്‍ സഹകരണ യൂണിയന്‍ ചെയര്‍മാന്‍ കെ.ആര്‍. ജയാനന്ദ, ജോയിന്റ് രജിസ്ട്രാര്‍ മുരളി, എ. ചന്ദ്രശേഖരന്‍, പി. രഘു ദേവന്‍ മാസ്റ്റര്‍, അഡ്വ. തോമസ് ഡിസൂസ, അഡ്വ. സദാനന്ദ കാമത്ത് സംസാരിച്ചു. സംഘം ഡയറക്ടര്‍ സി എ സുബൈര്‍ സ്വാഗതം പറഞ്ഞു. പുഷ്പരാജന്‍ മാസ്റ്റര്‍, പി. കൃഷ്ണ ചെട്ടിയാര്‍, സുകുമാരന്‍ കുമ്പള, കേശവ ബട്ട്, ഹരിനാരായണ മയ്യ, ഡോ. ശാംഭവി, ഹമീദ് കെ.എസ്, അബ്ബാസ് കെ.എസ്, ജയപ്രകാശ് ഷട്ടി, സുനന്ദ ടീച്ചര്‍, അഡ്വ. പ്രകാശ് അമ്മണ്ണായ, അസിസ്റ്റന്റ് രജിസ്ട്രാര്‍ രാജഗോപാലന്‍, കെ.കെ. അബ്ദുല്ലക്കുഞ്ഞി, അസീസ് കോട്ടൂടല്‍, സംഘം ഡയറക്ടര്‍മാര്‍ എന്നിവര്‍ പങ്കെടുത്തു.

No comments